പെണ്ണെന്നാൽ ഇരുമ്പ് പോലെ, ആണുങ്ങൾ കാന്തം പോലെയും, അവൾക്ക് ഒടുക്കത്തെ ഭംഗിയാ; തണ്ണീർ മത്തൻ ദിനങ്ങളെ പുതിയ ഗാനവും ഹിറ്റ്..!!

51

തിരക്കഥാകൃത്ത് ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. വിനീത് ശ്രീനിവാസന് ഒപ്പം കുമ്പളങ്ങി നൈറ്റിസ് എന്ന ചിത്രത്തിൽ കൂടി ശ്രദ്ധേയനായ മാത്യു തോമസും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

അളള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളായ ഗിരീഷ് എഡി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജോമോൻ ടി ജോൺ, ഷെബിൻ ബക്കർ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നതും ജോമോൻ ടി ജോൺ തന്നെയാണ്.

വിനീത് അധ്യാപകന്റെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ട്രെയിലർ, ജാതിക്കാ തോട്ടം എന്ന ഗാനവും വലിയ ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ വൈറൽ ആകുന്നത്.

You might also like