ഓട്ടോയിൽ രാവിലെ പോയ യുവതി വീട്ടിൽ തിരിച്ചെത്തിയില്ല; ഓട്ടോ ഡ്രൈവറെ കുത്തി കൊന്നു..!!

61

കുട്ടനാട്: രാവിലെ ഓട്ടോയിൽ കയറി പോയ സഹോദരി രാത്രി വൈകിയും വീട്ടിൽ തിരിച്ച് എത്താത്തതിൽ പ്രകോപിതരായ സഹോദരനും സുഹൃത്തും ചേർന്ന് ഓട്ടോ ഡ്രൈവറെ കുത്തി കൊന്നു. തലവടികളങ്ങര അബ്രയിൽ പുതൻപറമ്പിൽ അനിൽ (40) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 12മണിയോട് കൂടിയാണ് പ്രതികൾ അനിലിന്റെ വീട്ടിൽ എത്തി, അനിലിനെ ചോദ്യം ചെയ്യുകയും, പെണ്കുട്ടിയെ തിരിച്ച് അബ്ര പാലത്തിൽ ഇറക്കി വിട്ടു എന്ന് അനിൽ പറഞ്ഞത് വിശ്വസിക്കാതെ ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു, അനിലിന്റെ ശരീരത്തിൽ ആറോളം കുത്തും അഞ്ചോളം വെട്ടും ഉണ്ട്, വേദന കൊണ്ട് അനിൽ അലറി വിളിച്ചപ്പോൾ ഓടിയെത്തിയ ഏഴ് മാസം ഗർഭിണിയായ ഭാര്യ സന്ധ്യയെയും ഇവർ വെട്ടിപ്പരിക്കേല്പിച്ചു.

ഗുരുതരമായ പരിക്കുകൾ ഏറ്റ അനിലിനെ എടത്വായിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകും വഴി മരണംപ്പെടുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പെണ്കുട്ടിയുടെ സഹോദരൻ കെവിൻ(19), സുഹൃത് അമൽ (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാണാതായ പെണ്കുട്ടി ഇന്നലെ പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയതായി സൂചനകൾ ഉണ്ട്.

ഭക്ഷണത്തെ ചൊല്ലി വാക്കുതർക്കം; വൃദ്ധയെ വേലക്കാരി തലക്കടിച്ചു കൊന്നു; സംഭവം കോഴഞ്ചേരിയിൽ..!!

You might also like