കേരളത്തിൽ സ്വർണ വില കുറയുന്നു, 2 ദിവസം കൊണ്ട് കുറഞ്ഞ് ഇത്രയും രൂപ

31

സംസ്ഥാനത്ത് സ്വർണ വില കുറയുന്നു . ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ വില പന് 28,480 രൂപയായി. രണ്ടു ദിവസത്തെ വ്യാപാരത്തിനിടെ മാത്രം 400 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്.

വെള്ളിയാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. അതേസമയം ആഗോള, രാജ്യാന്തര വിപണിയിൽ വില അതേപടി നിലനിൽക്കുന്നതിനാൽ നിലവിൽ സ്വർണവില ഒരു പരിധി കഴിഞ്ഞ് കുറയില്ലെന്നാണു വിലയിരുത്തൽ.