അടുത്ത മണിക്കൂറുകളിൽ കാറ്റും ഇടിയോട് കൂടിയ മഴക്കും സാധ്യത; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്..!!

36

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി കേരളത്തിൽ പെയ്യുന്ന മഴക്ക് ഇന്നലെ ചിലയിടങ്ങളിൽ ശക്തി കുറഞ്ഞു എങ്കിൽ കൂടിയും അടുത്ത മണിക്കൂറുകളിൽ വീണ്ടും വലിയ കാറ്റുകളും അതിന് ഒപ്പം ഇടിയോട് കൂടിയ വലിയ മഴയും ഉണ്ടാവും എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്, അതേസമയം തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

100ൽ ഏറെ വീടുകൾ ആണ് കനത്ത മഴയിൽ പൂർണ്ണമായും തകർന്ന് വീണത്, 1000ൽ ഏറെ വീടുകൾക്ക് ഭാഗികമായി തകർന്നു, ഇന്ന് മാത്രം 34 ജീവനുകൾ ആണ് നഷ്ടമായത്, ഇതോടെ മൂന്നാം ദിവസവും ശക്തമായി പെയ്യുന്ന മഴയിൽ മരിച്ചവരുടെ എണ്ണം 43 ആയി.

You might also like