ജോജുവിന്റെ നായിക വേഷത്തിൽ നിന്നും മഞ്ജു വാര്യർ അവസാന നിമിഷം പിന്മാറി..!!

52

നിരവധി മലയാള സിനിമയുടെ ഭാഗമായ നടനാണ് ജോജു. കഴിഞ്ഞവർഷം ജോജു നായകനായി എത്തിയ ജോസഫ് കഴിഞ്ഞ വർഷം റിലീസ് ചെയ്ത വിജയ ചിത്രങ്ങളിൽ മുൻ പന്തിയിൽ ആയിരുന്നു.

മലയാളത്തിന്റെ മുതിർന്ന സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോജുവിന്റെ നായികയായി തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു, സിനിമയിൽ നായിക ആകാൻ സമ്മതിച്ചിരുന്ന മഞ്ജു, അവസാന നിമിഷം പിന്മാറുകയായിരുന്നു.

എന്നാൽ, മഞ്ജുവിന്റെ പിന്മാറ്റത്തിന്റെ കാരണങ്ങൾ വ്യക്തമല്ല എങ്കിലും, ജോഷി പുതിയ നായികയെ കണ്ടെത്തിയിരിക്കുകയാണ്. മമ്ത മോഹൻദാസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്, ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ ആണ് മമ്ത നായികയായി എത്തുന്ന പുതിയ ചിത്രം.

ജോജു നിർമ്മിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തിയത് മഞ്ജു വാര്യർ ആയിരുന്നു.