വിവാഹ വാർഷികത്തിന് ഭാര്യക്ക് മാത്രമല്ല സമ്മാനം, കമ്പനിയുടെ പാതി ഓഹരികൾ ജീവനക്കാർക്ക് നൽകി സോഹൻ റോയ്..!!

49

പ്രവാസി മലയാളിയും സിനിമ സംവിധായകനും നിർമാതാവുമായ സോഹൻ റോയ്, തന്റെ വിവാഹ വാർഷികത്തിന് ഭാര്യക്ക് എട്ട് കോടിയോളം വില വരുന്ന റോൾസ് റോയ്‌സ് കാർ വിവാഹ വാര്ഷിക സമ്മാനമായി നൽകിയത് വലിയ വാർത്ത ആയിരുന്നു, എന്നാൽ വിവാഹ വാർഷികത്തിന് ഭാര്യക്ക് മാത്രമല്ല സോഹൻ റോയ് സമ്മാനങ്ങൾ നൽകിയത്.

At last our Cullian has arrived!!!

Posted by Sohan Roy on Thursday, 27 December 2018

ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അമ്പത് ശതമാനം ഓഹരികൾ ആണ് ജീവനക്കാർക്കായി നൽകിയത്. 15 കോടിയോളം രൂപയുടെ വില മതിക്കുന്ന ഓഹരികൾ, തന്റെ വളർച്ചയിൽ തനിക്ക് ഒപ്പം നിന്ന ജീവനക്കാർക്ക് നല്കുകയായിരുന്നു. കമ്പനിയുടെ കഴിഞ്ഞ വാര്ഷിക ആഘോഷത്തിൽ ആണ് സമ്മാനം തൊഴിലാളികൾക്ക് കൈമാറിയത്.

https://m.youtube.com/watch?feature=youtu.be&v=ZSLB9ZyOa-k

കമ്പനിയുടെ തുടക്കം മുതൽ ഒപ്പമുള്ള മുതിർന്ന ജീവനക്കാർക്കാണ് ഓഹരികൾ നൽകിയത്, കൂടാതെ ജീവനക്കാർക്ക് മാത്രമല്ല, അവരുടെ അച്ഛനും അമ്മയ്ക്കും പെൻഷൻ ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് എരീസ് ഗ്രൂപ്പ്. പുനലൂർ സ്വദേശിയാണ് സോഹൻ റോയ്.

https://m.youtube.com/watch?feature=youtu.be&v=Ru8d-rsdGnc