സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു; ആദരാഞ്ജലികൾ..!!

59

ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയയെ തുടർന്ന് ചികിൽസയിൽ ആയിരുന്ന പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു.

ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന്‌ പ്രാധാന്യം കൊടുക്കുന്ന സം‌വിധായകരിലൊരായിരുന്നു അദ്ദേഹം.

1981ൽ പുറത്തിറങ്ങിയ വേനൽ ആണ് ആദ്യ ചിത്രം, തുടർന്ന് ചില്ല് (1982), പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യൻ (1985), മഴക്കാല മേഘം (1985), സ്വാതി തിരുന്നാൾ (1987), പുരാവൃത്തം (1988), വചനം (1989), ദൈവത്തിന്റെ വികൃതികൾ (1992), കുലം, മഴ(2000), അന്യർ(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

1992ൽ പുറത്തിറങ്ങിയ ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച നിർമാതാവിമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.

ഭാര്യ രമണി, മക്കൾ പാർവതി, ഗൗതമൻ.