ഒരേ ദിവസം മൂന്ന് വമ്പൻ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു മരക്കാർ ലൊക്കേഷൻ..!!

30

70മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആണ് കഴിഞ്ഞ നാപ്പത് വർഷമായി ഇന്ത്യൻ സിനിമ ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കായി മോഹൻലാലിന് രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചത്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു മോഹൻലാൽ, ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

മോഹൻലാലിന് പദ്മഭൂഷന് ഒപ്പം വേറെ രണ്ട് ആഘോഷങ്ങൾ കൂടി നടന്നു ഇന്നലെ മരക്കാർ ലൊക്കേഷനിൽ, ആശിർവാദ് സിനിമാസ് എന്ന മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങൾ നേടിയ നിർമ്മാണ കമ്പനിയുടെ പത്തൊമ്പതാം വാർഷികം കൂടിയായിരുന്നു ഇന്നലെ, അതുപോലെ തെന്നിന്ത്യൻ നടൻ പ്രഭുവിന്റെ വിവാഹ വാർഷികവും ഇന്നലെ മരക്കാർ ലൊക്കേഷനിൽ ആഘോഷിച്ചു.

It was absolutely a wonderful day on the set of #Marakkar…Padma Bhushan to our dear Lal Sir…Wedding Anniversary of…

Posted by Marakkar – Arabikadalinte Simham on Saturday, 26 January 2019