മുൻ ഭർത്താവിനോട് അതേ നാണയത്തിൽ പ്രതികാരം ചെയ്ത് അമ്പിളി ദേവി; കൂടെ ഏഴ് വയസുള്ള മകനും..!!

156

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും നർത്തകിയുമായ അമ്പിളി ദേവിയും സീരിയൽ നടൻ ആദിത്യനും വിവാഹിതർ ആയത്. കുടുംബവും അടുത്ത സുഹൃത്തക്കളും ഒന്നിച്ച ചടങ്ങ്, പ്രേക്ഷകരും അഭിനയ ലോകവും ഞെട്ടലോടെയാണ് വരവേറ്റത്.

അമ്പിളി ദേവിയുടെ രണ്ടാം വിവാഹവും ആദിത്യന്റെ നാലാം വിവാഹവുമാണ്. മൂന്നാമത്തെ വിവാഹത്തിൽ മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട് ആദിത്യന്, അതുപോലെ തന്നെ ആദ്യ വിവാഹത്തിൽ അമ്പിളി ദേവിക്ക് ഏഴ് വയസ്സിന് ഒരു മകൻ ഉണ്ട്.

വിവാഹ ശേഷം ഇരുവരും അമ്പിളി ദേവിയുടെ മകന് ഒപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു, മുൻ ഭർത്താവ് ലോക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിനെ തുടർന്നാണ് മകനൊപ്പമുള്ള അമ്പിളി ദേവിയുടെ ആഘോഷം.

സീരിയൽ ക്യാമറാമാൻ ലോവൽ ആണ് അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ്, 2009ൽ ആണ് അമ്പിളി ദേവിയുടെ ആദ്യ വിവാഹം. തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് അമ്പിളി ദേവിയുടെ വിവാഹം അറിഞ്ഞ ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ അടുത്ത ബെല്ലോടു കൂടി ‘ എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള ‘മധുര പ്രതികാരം’. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു.

നാലാം വിവാഹം കഴിക്കുന്ന ആദിത്യൻ, നേരത്തെ വിവാഹ തട്ടിപ്പ് കേസിൽ പ്രതിയായ ആൾ കൂടിയാണ്, അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ കൂടിയാണ് ആദിത്യൻ.