നല്ല സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ല, എന്നാൽ ഇനിയുള്ള ആഗ്രഹം ഇതാണ്; മൈഥിലി വെളിപ്പെടുത്തുന്നു..!!

104

പാലേരി മാണിക്യം എന്ന ആദ്യ ചിത്രത്തിൽ കൂടി അഭിനയ മികവ് തെളിയിച്ച നടിയാണ് മൈഥിലി (mythili). കോന്നി സ്വദേശിയായ താരം 37 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും ഓർമ്മിപ്പിക്കാൻ കഴിയുന്ന മികച്ച കഥാപാത്രങ്ങൾ ഒന്നും തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായില്ല എന്നാണ് മൈഥിലി പറയുന്നു.

ഇപ്പോൾ ഭരതനാട്യം അഭ്യസിക്കുന്ന മൈഥിലി ബിജു മേനോന്റെ നായികയായി മേരാ നാം ഷാജിയാണ് അവസാനം അഭിനയിച്ച ചിത്രം. നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും നല്ല സിനിമകൾ സംവിധാനം ചെയ്യാൻ ആണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നും എന്നാൽ ഈ ആഗ്രഹം സിനിമ മേഖലയിൽ എത്തിയതിനു ശേഷമാണു ഉണ്ടായത് എന്നാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.