യൂഡിഎഫ് അധികാരം ഒഴിയുമ്പോൾ 29 ബാറുകൾ; ഇപ്പോൾ 540, പിണറായി സർക്കാരിന്റെ മദ്യ വർജ്ജനം വമ്പൻ വിജയത്തിലേക്ക്..!!

223

അതെ മദ്യ നിരോധനം അല്ല കേരളത്തിൽ വേണ്ടത് മദ്യ വർജനം ആണെന്ന് ഉള്ള പിണറായി സർക്കാരിന്റെ നീരിക്ഷണ പാടവം വമ്പൻ വിജയം നേടി മുന്നേറുന്നു.

മദ്യ ഉപയോഗം കേരളത്തിൽ കുറച്ചു കൊണ്ട് വരുകയാണ് ഇടത് സർക്കാർ അധികാരത്തിൽ ഏറിയാൻ മുൻ‌തൂക്കം നൽകുക എന്ന് തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക എൽ ഡി എഫ് എന്നാൽ തങ്ങളുടെ വാക്കുകളിൽ പരാജയം രുചിച്ചു എന്ന് വേണം പറയാൻ.

കഴിഞ്ഞ യുഡിഎഫ് സർക്കാർ സ്ഥാനം ഒഴിയുമ്പോൾ കേരളത്തിൽ ഉണ്ടായിരുന്നത് 29 ബാറുകൾ ആയിരുന്നു എങ്കിൽ ഇന്ന് പിണറായി ഭരിക്കുന്ന കേരളത്തിൽ ഉള്ളത് 540 ബാറുകൾ ആണ്. കേരളത്തിൽ വലത് സർക്കാർ താഴിട്ട് പൂട്ടിയ ബാറുകൾ ഏറെയും പിണറായി വിജയൻ മുഖ്യമന്ത്രി ആയി ഉള്ള ഇടത് സർക്കാർ തുറന്നു കഴിഞ്ഞു.

50000 കോടിയിലേറെ രൂപയുടെ മദ്യം ആണ് പിണറായി വിജയൻ സർക്കാർ ഇതുവരെ വിറ്റഴിച്ചത് എന്നാണ് വിവരാവകാശ രേഖകൾ പ്രകാരം പുറത്തു വരുന്ന വിവരം. എൽ ഡി എഫ് വരും എല്ലാം ശെരിയാക്കും എന്നുള്ള പരസ്യ വാചകം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണോ എന്നുള്ളതാണ് ഇപ്പോൾ വലിയ ചോദ്യ ചിഹ്നം ആയി നിൽക്കുന്നത്. ഒന്നര വർഷം കൂടി അധികാരത്തിൽ ഉള്ള ഈ സർക്കാർ എത്ര കോടി രൂപയുടെ മദ്യം വിൽക്കും എന്ന് കാത്തിരുന്നു കാണാം.

You might also like