ശബരിമലയിൽ ദർശനം കഴിഞ്ഞെത്തിയ കനക ദുർഗ്ഗയെ ബന്ധുക്കൾ തല്ലി; പൊലീസിന് പരാതി..!!

32

യുവതി പ്രവേശന വിധി സെപ്റ്റംബർ28ന് വന്നു എങ്കിൽ കൂടിയും ഈ ജനുവരി 2നാണ്, ബിന്ദുവും കനക ദുർഗ്ഗയും ശബരിമല ദർശനം നടത്തിയതും, വിധിക്ക് ശേഷം ആദ്യമായി ദർശനം നടത്തുന്നു എന്ന ഖ്യാതി നേടിയതും. എന്നാൽ ദർശനത്തിന് ശേഷം ഹർത്താൽ അടക്കം വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറിയ കേരളത്തിൽ, ഇത്രയും ദിവസം പോലീസ് സംരക്ഷണയിൽ രഹസ്യ കേന്ദ്രത്തിൽ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ഇന്ന് പുലർച്ചയോടെയാണ് വീട്ടിൽ തിരിച്ചെത്തിയ കനക ദുർഗ്ഗയെ ഭർത്താവിന്റെ ബന്ധുക്കൾ തല്ലി എന്നാണ് കനക ദുർഗ്ഗാ ആരോപണം നടത്തിയിരിക്കുന്നത്. ഭർത്താവിന്റെ വീട്ടിൽ തീരച്ചെത്തിയ കനക ദുർഗ്ഗയെ വീട്ടിൽ എത്തിയ സമയത്ത് തന്നെ ഭർത്താവിന്റെ അമ്മ തല്ലുകയും അടിക്കുകയും ചെയ്തു എന്നും തുടർന്ന് ബന്ധുക്കളും തല്ലി എന്നാണ് കനക ദുർഗ്ഗാ പറയുന്നത്. മർദനം ഏറ്റ കനക ദുർഗ്ഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പോലീസ് പ്രവേശിപ്പിക്കുകയായിരുന്നു.

ബിന്ദുവും കനക ദുർഗ്ഗയും ആദ്യം ഡിസംബർ 24ന് ദര്ശനത്തിന് എത്തിയത് എന്നാൽ വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ നടപ്പന്തൽ വരെ എത്തിയ ഇരുവരും തിരിച്ച് പോകുകയായിരുന്നു, തുടർന്ന് ഇരുമുടി കെട്ട് ഇല്ലാതെ ജനുവരി 2ന് എത്തിയ ഇരുവരെയും പോലീസ് മഫ്തിയിൽ സ്റ്റാഫ് ഗേറ്റ് വഴി ദർശനത്തിന് എത്തിക്കുകയായിരുന്നു.

You might also like