കനക ദുർഗ്ഗക്ക് ആശുപത്രിയിൽ അറുപതോളം പൊലീസുകാർ കാവലിന്; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ..!!

55

ശബരിമലയിൽ ദർശനം കഴിഞ്ഞു നാല് പോലീസ് ഉദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്ക് ഒപ്പം ഭർത്താവിന്റെ വീട്ടിൽ എത്തിയ കനക ദുർഗ്ഗക്ക് വീട്ടിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റിരുന്നു. ചെവിയിലും തലയിലും പരിക്കുകൾ ഉള്ള കനക ദുർഗ്ഗാ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ആദ്യം പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കനക ദുർഗ്ഗയെ പിന്നീട് കൂടുതൽ ചികിൽസക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ കനക ദുർഗ്ഗക്ക് സംരക്ഷണം നൽകാൻ 61 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. നോർത്ത് അസി. കമ്മീഷണർ ഇ പി പൃഥ്വിരാജിന്റെ നേതൃത്വത്തിൽ സ്‌ട്രൈക്കിങ് ഫോഴ്സ് ഉൾപ്പെടെയുള്ള സംഘമാണ് ആശുപത്രിയിലും പരിസരത്തും കാവൽ നിൽക്കുന്നത്.

You might also like