ഡ്യൂപ്പില്ലാതെ ലാലേട്ടൻ പ്രകടനം വീണ്ടും; ഒടിയനിലെ ആക്ഷൻ വീഡിയോ..!!

53

ഒടിയൻ വാർത്തകൾ അവസാനിക്കുന്നില്ല, ഇപ്പോഴിതാ ചർച്ച ആകുന്നത് മോഹൻലാൽ ഒടിയനിൽ ചെയ്ത ആക്ഷൻ രംഗം തന്നെയാണ്. മോഹന്ലാലിനോളം ഡെഡിക്കേഷൻ മറ്റൊരു നടനും ഉണ്ടാവില്ല, ആക്ഷൻ രംഗങ്ങളിൽ ഡ്യുപ്പുകൾക്ക് വിശ്രമം നൽകിയ മഹാനടൻ ജയന് ശേഷം ലാലേട്ടൻ തന്നെയാണ് മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ഡ്യുപ്പിന് വിശ്രമം നൽകിയ നടൻ.

ആവേശം കൊള്ളിക്കുന്ന പുലിമുരുകൻ ലോക്കേഷൻ വീഡിയോ ഹിറ്റ് ആയതിന് ശേഷം ഇപ്പോഴിതാ ഒടിയനിലെ ആക്ഷൻ സീനുകൾ വൈറൽ ആകുകയാണ്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത പീറ്റർ ഹെയ്ൻ തന്നെയാണ് വീഡിയോ ഷെയർ ചെയ്തത്.

Dedication ??Mohanlal sir ❤️?

Posted by Peter Hein on Wednesday, 16 January 2019

മികച്ച കളക്ഷനൊപ്പം കുടുംബ പ്രേക്ഷകരുടെ ഇഷ്ടചിത്രമായ ഒടിയൻ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ആദ്യ മലയാളം ചിത്രമായിരുന്നു ഒടിയൻ. കഴിഞ്ഞ വർഷം ക്രിസ്തുമസ് റിലീസ് ആയി എത്തിയ ചിത്രം, 35 ദിവസങ്ങൾ കഴിയുമ്പോൾ റെക്കോർഡ് കളക്ഷൻ തന്നെയാണ് ബോക്സ്ഓഫീസിൽ നിന്നും നേടിയത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ശ്രീകുമാർ മേനോൻ ആയിരുന്നു, ദേശിയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ് കഥയും തിരക്കഥയും ഒരുക്കിയത്, മഞ്ജു വാര്യർ നായികയായി എത്തിയ ചിത്രത്തിൽ, ഇരുവർ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ, പ്രകാശ് രാജ് കൊമ്പിനേഷനിൽ ഒന്നിച്ച ചിത്രം കൂടിയാണ്. ഇന്നസെന്റ്, നരേൻ, സിദ്ദിഖ് എന്നിവർ അഭിനയിച്ച ചിത്രത്തിലെ അഞ്ച് ഗാനങ്ങൾ സംഗീത സംവിധാനം ചെയ്തത് ജയചന്ദ്രൻ ആണ്.

You might also like