ബിന്ദുവിന്റെയും കനക ദുർഗ്ഗയുടെയും ദർശനം അനധികൃതമായി; കോടതിയിൽ റിപ്പോർട്ട് നൽകി നിരീക്ഷക സമിതി..!!

32

കഴിഞ്ഞ 2ആം തീയതിയാണ് ശബരിമലയിൽ കനക ദുർഗ്ഗയും ബിന്ദുവും ദർശനം നടത്തിയത്, വെളിപ്പിന് 3.45 ന് ആണ് ഇരുമുടി കെട്ടിയില്ലാതെ എത്തിയ ഇരുവരും പതിനേട്ടം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി എത്തി ദർശനം നടത്തിയത്.

ശക്തമായ പോലീസ് കാവൽ ഉണ്ടായിട്ടും യുവതികൾ എങ്ങനെയാണ് ദർശനത്തിന് എത്തിയത് എന്ന് അറിയില്ല എന്നാണ് നിരീക്ഷക സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.

അജ്ഞാതരായ അഞ്ച് പേർക്ക് ഒപ്പമെത്തിയ യുവതികളെ വിഐപികളും ജീവനക്കാരും മാത്രം കയറുന്ന സ്റ്റാഫ് ഗേറ്റ് വഴി പോലീസ് അനധികൃതമായി ആണ് കയറ്റി വിട്ടത് എന്നാണ് സമിതി പറയുന്നത്. എന്നാൽ യുവതികൾ പ്രവേശനം നടത്തുന്നതിൽ മുൻകൂട്ടി അറിവില്ല എന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.