പെണ്ണായി ജനിച്ചതുകൊണ്ട് ആചാരത്തിന്റെ പേരിൽ മാറ്റിനിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല; ബിന്ദു കൃഷ്ണ..!!

55

ശബരിമലയിൽ സുപ്രീംകോടതി വിധിക്ക് ശേഷം, പ്രായഭേദമെന്യേ യുവതി പ്രവേശനത്തിന് അനുമതി ലഭിച്ചത് എങ്കിലും കോണ്ഗ്രസ്സ് ഭക്തർക്ക് ഒപ്പമാണ് എന്നും പറയുമ്പോഴും, യുവതി പ്രവേശനത്തിൽ വ്യക്തിപരമായ നിലപാടിൽ ഉറച്ചു നിക്കുകയാണ് കോണ്ഗ്രസ്സ് നേതാവ് കൂടിയായ ബിന്ദു കൃഷ്ണ.

ചാനൽ ചർച്ചയിൽ ആണ് ബിന്ദു തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്, സർക്കാരിന് ഒപ്പമാണോ പാർട്ടിക്ക് ഒപ്പമാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ബിന്ദു കൃഷ്ണ.

കേരള സർക്കാരിന്റെ നിലപാടുകൾക്ക് ഒപ്പം നിൽക്കാൻ കഴിയില്ല എന്നാണ് ബിന്ദു പറയുന്നത്, കാരണം, യുവതി പ്രവേശന വിധിയിൽ സർക്കാർ നിലപാട്, വിധി നടപ്പിലാക്കാൻ ആരുമായും ചർച്ചക്ക് തയ്യാറാകാതെ ഭക്തരുടെ വിശ്വാസങ്ങളെ തകർത്തു അവിശ്വാസികളെ ശബരിമലയിൽ കയറ്റുക എന്നുള്ളതാണ്, അതിനൊപ്പം തനിക്ക് നിൽക്കാൻ കഴിയില്ല എന്നും എന്നാൽ ജനിച്ചത് പെണ്ണായത് കൊണ്ട് ആചാരത്തിന്റെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ മാറ്റിനിർത്തുന്ന പ്രത്യയ ശാസ്ത്രത്തിൽ തനിക്ക് വിശ്വാസം ഇല്ല എന്നും ബിന്ദു കൃഷ്ണ പറയുന്നു.

You might also like