ശബരിമല വിഷയത്തിൽ ജനങ്ങൾ മറുപടി നൽകി; എൽഡിഎഫ് ഭസ്മമായി..!!

27

നവോഥാന നായകനായി പിണറായി വിജയൻ അവതരിച്ചപ്പോൾ കേരളത്തിൽ ശബരിമല വിഷയത്തിൽ യദാർത്ഥ മറുപടി ജനങ്ങൾ നൽകി കഴിഞ്ഞു.

കേരളത്തിലെ ജന മനസ്സുകൾക്ക് ഒപ്പം നിൽക്കാതെ വലിയ കോളിളക്കവും സംഘർഷവും ഉണ്ടാക്കിയ വിഷയം ആയിരുന്നു ശബരിമലയിലെ യുവതി പ്രവേശനം. ഇതിൽ ഭക്തമാരെ പിണറായി സർക്കാർ തല്ലി ചതച്ചപ്പോൾ മൗനം പൂണ്ടവർ കൂടിയായ ഇടത് പക്ഷ അനുഭാവികൾ കൂടി ഇത്തവണ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ തിരിഞ്ഞു കുത്തിയിരുന്നു.

കേരളത്തിലെ ജനങ്ങൾ ഇങ്ങനെയാണ്, തങ്ങളുടെ മൗനത്തിൽ പോലും ഇത്രയേറെ വലിയ പ്രത്യാക്രമണം ഉണ്ടാകും എന്ന് ഇടത് പാർട്ടികൾ വിചാരിച്ചു കാണില്ല. ഇടത് കോട്ടകൾ വരെ വീഴ്ത്തിയാണ് കോണ്ഗ്രസ്സ് മുന്നേറ്റം എന്ന് കൂടി അറിയുമ്പോൾ കേരള സർക്കാറിന്റെ ഭരണ പിഴവുകൾക്ക് ഉള്ള ഉത്തരം കൂടിയാണ് തിരഞ്ഞെടുപ്പിൽ നിലം തൊടാതെ ഉള്ള എൽഡിഎഫിന്റെ പരാജയം.