മനസ്സ് തകർന്ന് മോഹൻലാൽ ഒരു പിഞ്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞ നിമിഷം; സംഭവം ഇങ്ങനെ..!!

231

മലയാളിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളികളുടെ മനസ്സിൽ ലാലേട്ടൻ ആയി അവതരിച്ച മോഹൻലാൽ. അഭിനയം കൊണ്ട് മനസുകൾ കീഴടക്കിയ മോഹൻലാൽ, ജീവിതം എന്നും എപ്പോഴും ആഘോഷിക്കണം എന്നാണ് മോഹൻലാൽ പറയാറ്. മരണം ഭയപ്പെടേണ്ട ഒന്നല്ല എന്നും മരണത്തെ കുറിച്ചു ചിന്തിക്കുന്നവർ ജീവിക്കാൻ മറന്ന് പോകും എന്നാണ് മോഹൻലാൽ പറയുന്നത്.

മലയാളത്തിലെ മണ്മറഞ്ഞ ഒട്ടുമിക്ക എല്ലാ പ്രതിഭയാർന്ന നടന്മാർക്കും ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടനാണ് മോഹൻലാൽ, പ്രേം നസീറിനും, ജയനും, തിലകനും, ഒടുവിൽ ഉണ്ണികൃഷ്ണനും കൊച്ചിൻ ഹനീഫക്കയും സുകുമാറിയും പോലെ കാലം ഒരിക്കലും മറക്കാത്ത പ്രതിഭകൾക്ക് ഒപ്പം അഭിനയിച്ച മലയാള സിനിമയുടെ മഹാനടൻ തന്നെയാണ് മോഹൻലാൽ.

മരണത്തെ ഒരിക്കലും ഭയക്കരുത് എന്ന് പറയുന്ന ലാൽ തന്നെ, മുന്നിൽ കണ്ട മരണത്തിന് മുന്നിൽ തകർന്ന് പോയിട്ടുണ്ട്, അദ്വൈതം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ. പ്രിയദർശൻ ആണ് ചിത്രത്തിന്റെ സംവിധാനം, ലോക്കേഷൻ കോഴിക്കോട് ആണ്. സന്യാസിയുടെ വേഷത്തിൽ ആണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്, “സ്വാമി എന്നെ രക്ഷിക്കണം”എന്ന് പറഞ്ഞു നടൻ ആലുംമൂടൻ മോഹൻലാലിന്റെ കാൽക്കൽ വീഴുന്നതാണ് ഇനി ഷൂട്ട് ചെയ്യാനുള്ള രംഗം.

പ്രിയദർശൻ ആക്ഷൻ പറഞ്ഞതും ക്യാമറ ചലിച്ചു തുടങ്ങി, ഈ സീൻ എടുക്കന്നതിന് മുന്നേ വിയർത്ത, അസ്വസ്ഥതകൾ കാണിച്ച ആലുമ്മൂടനു മോഹൻലാൽ ധൈര്യം പകർന്നിരുന്നു, പക്ഷെ, സ്വാമി രക്ഷിക്കണം എന്ന ഡൈലോഗിന് പകരം ‘അമ്മേ’ എന്ന് വിളിച്ച് മോഹൻലാലിന്റെ കാൽക്കൽ വീണ് മരിച്ചു. ആ നിമിഷം മോഹൻലാൽ തകർന്ന് പോയി, ആലുംമൂടനെ മടിയിൽ എടുത്ത് മോഹൻലാൽ കരഞ്ഞു. ഒരു പിഞ്ചുകുഞ്ഞിനെ പോലെ, പ്രിയ സഹപ്രവർത്തകന്റെ മരണം മുന്നിൽ കണ്ട് തകർന്ന്.

ഈ സംഭവത്തെ കുറിച്ച് പിന്നീട് മോഹൻലാൽ പറഞ്ഞത്, ഏതൊരു നടനും ലഭിക്കാൻ ആഗ്രഹിക്കുന്ന അത്യപൂർവ ഭാഗ്യമാണ് ഇതെന്നും, തനിക്കും അങ്ങനെ ഒന്നാകാൻ പ്രാർത്ഥിക്കുന്നു എന്നുമാണ്.

മോഹൻലാലിനെ വെച്ചുമാത്രമേ കുഞ്ഞാലിമരയ്ക്കാർ ചെയ്യാൻ കഴിയൂ; പ്രിയദർശൻ

You might also like