ഇന്നലെ കരുതിയത് ഏതോ ചരക്കാണെന്ന് അല്ലെ..?? ലാൽ ജോസിനോട് ആദ്യം കണ്ടപ്പോൾ ആൻ അഗസ്റ്റിൻ ചോദിച്ചത്, തുടർന്ന് നായികയാക്കാൻ തീരുമാനിച്ചതിനെ കുറിച്ചും ലാൽ ജോസ്..!!

2,899

മലയാളത്തിലേക്ക് ഒട്ടേറെ സൂപ്പർ നായികമാരെ കൊണ്ടുവന്ന സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിലിനെയും കാവ്യാ മാധവനെയും ദിവ്യ ഉണ്ണിയേയും കണ്ടെത്തിയത് ലാൽ ജോസ് ആയിരുന്നു. അവിചാരിതമായി ആണ് പലരും തന്റെ നായികമാരായി എത്തുന്നത് എന്നാണ് ഈ കാര്യത്തിൽ പലപ്പോഴും ലാൽ ജോസ് പ്രതികരണം നടത്തിയിട്ടുള്ളത്.

നടൻ അഗസ്റ്റിന്റെ മകൾ ആണെങ്കിൽ കൂടിയും ആൻ അഗസ്റ്റിൻ എന്ന പെൺകുട്ടിയെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവന്നത് ലാൽ ജോസ് ആയിരുന്നു. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കൂടി നല്ല ബോൾഡ് ആയ ഒരു പെണ്ണിന്റെ വേഷത്തിൽ ആയിരുന്നു ആൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

എന്നാൽ ആൻ തന്റെ ചിത്രത്തിൽ നായിക ആയി എത്തിയ ആ രസകരമായ സംഭവം പറയുകയാണ് മനോരമ ആഴ്ചപ്പതിപ്പിൽ ലാൽ ജോസ് നൽകിയ അഭിമുഖത്തിൽ കൂടി. നേരത്തെ ആ വേഷം ചെയ്യാൻ തീരുമാനിച്ചിരുന്നത് മറ്റൊരു നായികയെ ആയിരുന്നു. എന്നാൽ അഞ്ചു ലക്ഷം പ്രതിഫലം വാങ്ങിയിരുന്ന താരം പെട്ടന്ന് ആ ചിത്രത്തിൽ അഭിനയിക്കാൻ ഇരുപത്തിയഞ്ചു ലക്ഷം വേണമെന്ന് പറഞ്ഞപ്പോൾ നായിക ആയി മറ്റൊരാളെ തേടാൻ തീരുമാനിക്കുക ആയിരുന്നു.

ann augustine

ആ സമയത്തിൽ ആയിരുന്നു അസുഖ ബാധിതനായ അഗസ്റ്റിനെ കാണാൻ താൻ അഗസ്റ്റിന്റെ വീട്ടിലേക്ക് പോയത്. കോഴിക്കോടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു, വാതിൽ തുറന്നപ്പോൾ തന്റെ മുന്നിൽ കണ്ടത് ഷർട്ടൊക്കെ ഇട്ട് നിൽക്കുന്ന ഒരു പെൺകുട്ടി. ആരെയും കൂസാത്ത സംസാരവും ശരീര ഭാഷയും ഒപ്പം ലാൽ അങ്കിൾ അല്ലെ എന്നുള്ള ചോദ്യവും..

അതെ അഗസ്റ്റിന്റെ ചെറിയ മോൾ ആണല്ലേ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. എന്നാൽ തിരിച്ചുള്ള അവളുടെ ചോദ്യത്തിന് മുന്നിൽ ഞാൻ അമ്പരന്ന് പോയി.. ഓഹ്, അതുശരി ഇന്നലെ ഞാൻ ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചപ്പോൾ അക്സെപ്റ്റ് ചെയ്തത് ഏതോ ചരക്കാണ് എന്ന് വിചാരിച്ചാണല്ലേ..?? ചോദ്യം കേട്ടപ്പോൾ ഇവൾ ആള് കൊള്ളാലോ എന്നാണ് മനസിൽ തോന്നിയത്. മറുപടികൾക്ക് ഒന്നും യാതൊരു മടിയോ കൂസലൊ ഇല്ല.

അവളിൽ ഒരു എൽസമ്മ ഉണ്ടെന്ന് എനിക്ക് അപ്പോൾ തോന്നി. ശെരിക്കും എനിക്ക് മുന്നിൽ ഒരു കസേര വലിച്ചിട്ട് യാതൊരു കൂസലും ഇല്ലാതെ കാലിന്മേൽ കാൽ കയറ്റിയാണ് അവൾ ഇരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ നിനക്ക് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ഞാൻ ചോദിച്ചു. വൈ നോട്ട് എന്നായിരുന്നു മറുപടി.

ann augustine and father Augustine

എന്നാൽ ഇതെല്ലാം കേട്ട അഗസ്റ്റിൻ ചേട്ടൻ പറഞ്ഞത്, അവൾക്ക് അഭിനയിക്കാൻ ഒന്നും അറിയില്ല ഒരു സ്റ്റേജിൽ പോലും കയറിയിട്ടില്ല. അവൾ നിനക്കൊരു ബാധ്യതയാകും, നമ്മൾ തമ്മിൽ ഉള്ള സൗഹൃദം ഇതിന്റെ പേരിൽ പോകരുത് എന്നും അവൾക്ക് കലാപരമായ യാതൊരു കഴിവും ഇല്ല എന്നും ആയിരുന്നു.

എന്നാൽ അച്ഛൻ അങ്ങനെ പലതും പറയും, നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ നായികാ ആക്കാം, കാരണം സിനിമ സംവിധായകന്റെ കലയല്ലേ എന്നും ആയിരുന്നു ആൻ തന്നോട് ചോദിച്ചത്. അടുത്ത ആഴ്ച വരാം എന്ന് പറഞ്ഞു ഞാൻ ഇറങ്ങി..

എന്നാൽ അടുത്ത ആഴ്ച താൻ ഫോട്ടോഗ്രാഫറും അസ്സോസിയേറ്റുമായി എത്തി എത്സമ്മയുടെ വേഷമൊക്ക ഇട്ട് ഫോട്ടോഷൂട്ട് ചെയ്തപ്പോൾ അവൾക്ക് കുറച്ചു പേടിയായി. അച്ഛൻ പറഞ്ഞത് പോലെ നന്നായി ആലോചിച്ചിട്ട് മതി എനിക്ക് വലിയ പിടിയൊന്നും ഇല്ല എന്ന് ആൻ മറുപടി പറഞ്ഞു.

പിന്നീട് ലൊക്കേഷനിൽ വന്നപ്പോൾ ലാൽ അങ്കിളേ നിങ്ങൾക്ക് ഇത് എങ്ങനെ എന്നെ കൊണ്ട് ചെയ്യിക്കാൻ തോന്നി എന്നൊക്കെ ചോദിച്ചു എങ്കിലും പിന്നീട് നീനയിലേക്ക് എത്തിയപ്പോൾ തന്നോട് ഇങ്ങനെ ചെയ്താൽ നന്നാകും എന്നൊക്കെ ആൻ പറഞ്ഞു തുടങ്ങിയിരുന്നു. ലാൽ ജോസ് പറയുന്നു.

You might also like