നിർബന്ധിച്ച് മമ്മൂട്ടി എന്നെ കാറിൽ കയറ്റി കൊണ്ടുപോയി; എന്നാൽ ഞാൻ പോകുന്ന വഴിയിൽ പറഞ്ഞ കാര്യങ്ങൾ ഇഷ്ടപ്പെടാതെ മമ്മൂക്ക എന്നെ വഴിയിൽ ഇറക്കിവിട്ടു; ഞാൻ കരയുന്ന അവസ്ഥയിൽ ആയിപ്പോയി; മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ പോൾസൺ..!!

229

ഇന്ത്യൻ സിനിമയിൽ തന്നെ അഭിനയത്തിൽ എതിരാളികൾ ഇല്ലാത്ത നടന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി. മലയാള സിനിമയുടെയും മലയാളികളുടെയും സ്വകാര്യ അഹങ്കാരമായി മാറിയ ആൾ കൂടിയാണ് മമ്മൂക്ക എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന മമ്മൂട്ടി.

എന്നാൽ മമ്മൂട്ടിയെ കുറിച്ച് അഭിനയ ലോകത്തിൽ ഉള്ളവർ അടക്കം പറയുന്ന കാര്യമാണ് പെട്ടന്ന് ഉണ്ടാക്കുന്ന ദേഷ്യം. ഇപ്പോൾ അത്തരത്തിൽ മമ്മൂട്ടിക്ക് പെട്ടന്നുണ്ടായ ദേഷ്യത്തിൽ പെരുവഴിയിൽ നിൽക്കേണ്ടി വന്ന ഒട്ടേറെ ചിത്രങ്ങളിൽ അസ്സോസിയേറ്റ് ഡയറക്ടറും തുടർന്ന് സ്വതന്ത്ര സംവിധായകനുമായി മാറിയ ആൾ പോൾസൺ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

mammootty bheeshma parvam

മമ്മൂട്ടിയിൽ നിന്നും തനിക് നേരിടേണ്ടി വന്ന ഒരു വിഷമയത്തിനെ കുറിച്ചാണ് പോൾസൺ മനസ്സ് തുറന്നത്. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും മമ്മൂക്ക ഷൂട്ടിംഗ് കഴിഞ്ഞു ഊട്ടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ ഒരുങ്ങുകയാണ്.

എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞു പോകാൻ നേരം തനിക്കൊപ്പം പോൾസനെ കൂടി വിടണം എന്ന് സംവിധായകൻ ഫാസിലിനോട് മമ്മൂക്ക ആവശ്യപ്പെട്ടു. അപ്പോൾ തന്നെ ഫാസിൽ തന്നോട് വന്നു പറഞ്ഞു പെട്ടി റെഡി ആക്കിക്കോ മമ്മൂട്ടിക്കൊപ്പം പോകണം എന്ന്. എന്നാൽ തനിക്ക് കുറെ സാധന സാമഗ്രികൾ കൊണ്ടുപോകാൻ ഉള്ളതുകൊണ്ട് പറ്റില്ല എന്ന് ഞാൻ പറഞ്ഞു.

mammootty bheeshma parvam

എന്നാൽ സാധനങ്ങൾ എല്ലാം താൻ കൊടുത്തയച്ചോളാം എന്ന് ഫാസിൽ പറഞ്ഞു. എന്നാൽ മമ്മൂട്ടിക്ക് ഒപ്പം പോകാൻ താല്പര്യം ഇല്ല എന്ന് തോന്നിയ ഞാൻ വീണ്ടും ഓരോരോ കാര്യങ്ങൾ പറഞ്ഞപ്പോൾ എല്ലാം കേട്ടുനിന്ന മമ്മൂക്ക പറഞ്ഞു ഞാൻ തന്നെ വീട്ടിൽ കൊണ്ടുവന്ന് ആക്കാൻ എന്ന്. അങ്ങനെ ഞാൻ മമ്മൂക്കക്കൊപ്പം അദ്ദേഹത്തിന്റെ വാഹനത്തിൽ യാത്രയായി.

ഒപ്പം അദ്ദേഹത്തിന്റെ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പോന്ന വഴിയിൽ ഞാൻ തന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു. സ്നേഹിച്ചു കല്യാണം കഴിച്ചതും സ്വന്തമായി വീട് ഇല്ലാത്തതും വാടകക്ക് കഴിയുന്നതും എല്ലാം പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ അഞ്ചു പടത്തിന് ഡേറ്റ് തരാം നീ അത് വെച്ച് പടം ചെയ്തു വീട് വെക്കാൻ പറഞ്ഞു.

ഒരു പടത്തിൽ നിന്നും ഇരുപത്തിയയ്യായിരം രൂപ കിട്ടും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പടം പൊട്ടിയാൽ എന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. ക്ഷുഭിതനായ അദ്ദേഹം എന്നെ രാത്രി മൂന്നു മണിക്ക് വഴിയിൽ ഇറക്കി വിട്ടു. തുടർന്ന് ഞാൻ കരയുന്ന അവസ്ഥയിൽ ആയി.

കയ്യിൽ ഉള്ള ക്യാഷ് വെച്ച് അടുത്ത വണ്ടി വരുമ്പോൾ കയറി പോകാം എന്ന് കരുതി. എന്നാൽ പോയ അതെ സ്പീഡിൽ കുറച്ചു കഴിഞ്ഞപ്പോൾ മമ്മൂക്ക തിരിച്ചു വന്നു. എന്നിട്ട് പിടിച്ചു വലിച്ചു വണ്ടിയിൽ കെട്ടി കൊണ്ടുപോയി. വീട്ടിൽ കൊണ്ടുപോയി ഭക്ഷണം ഒക്കെ തന്നിട്ട് ആണ് വിട്ടത്. മമ്മൂക്കക്ക് പെട്ടന്ന് ദേഷ്യം വരുകയും അതുപോലെ പോകുന്ന ആളും ആണെന്ന് പോൾസൺ പറയുന്നു.

You might also like