ഈ തീരുമാനം വലിയ മാറ്റങ്ങൾ ഉണ്ടാക്കും; മോഡി സർക്കാരിനെ പ്രശംസിച്ച് മോഹൻലാൽ..!!

24

വിവാദങ്ങൾ ഉണ്ടായാലും തന്റെ നിലപാടുകൾക്ക് മാറ്റം വരുത്താതെ, തന്റെ നിലപാടുകൾ തുറന്ന് പറയാൻ മടിയും കാണിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ.

സർക്കാരിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകുന്ന സാമൂഹിക ക്ഷേമ പരസ്യങ്ങളിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്ന ചുരുക്കം നടന്മാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.

ഇപ്പോഴിതാ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, മോഹൻലാൽ ബിജെപിയിലേക്ക് എന്ന വാർത്തകൾ പ്രചരിച്ചു എങ്കിൽ കൂടിയും താൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന നിലപാടിൽ ആണ് മോഹൻലാൽ.

നോട്ട് നിരോധനത്തിലും ജെ എൻ യു വിഷയത്തിലും കേന്ദ്ര സർക്കാരിന് പിന്തുണ നൽകിയ മോഹൻലാൽ, തുടർന്ന് താൻ അച്ഛന്റെയും അമ്മയുടെയും പേരിൽ നടത്തുന്ന വിശ്വശാന്തി ഫൗണ്ടേഷന് പിന്തുണ ലഭിക്കുന്നതിന് നരേന്ദ്ര മോഡിയെ കണ്ടിരുന്നു.

ഇപ്പോഴിതാ മോഹൻലാൽ വീണ്ടും കേന്ദ്ര സർക്കാർ എടുത്ത പുതിയ നയത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

സിനിമയിലെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിന് എതിരായി ശക്തമായ ശിക്ഷ നല്‍കണമെന്ന നിര്‍ദേശം ക്യാബിനറ്റ് അംഗീകരിച്ചതിനെ പ്രശംസിച്ചാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ തീരുമാനം സിനിമ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു.

എനിക്ക് അറിയാവുന്ന തൊഴിൽ ഞാൻ ചെയ്യുന്നു, രാഷ്ട്രീയത്തിലേക്ക് ഇല്ല; വിവാദങ്ങൾക്ക് മറുപടി നൽകി മോഹൻലാൽ..!!

മോഹൻലാൽ ഇതിഹാസമായി മാറാൻ ഉള്ള കാരണം ഇതാണ്; പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ..!!

You might also like