ആ ബാഗ് നഷ്ടമായി, കൂടെ അവളുടെ കേൾവി ശക്തിയും; നിയ മോളുടെ ബാഗ് കിട്ടിയവർ തിരിച്ചു കൊടുക്കണേ..!!

56

മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കണ്ണൂർ പേരളശ്ശേരിയിലെ രാജിഷിന്റെ രണ്ടര വയസുള്ള ജന്മനാ കേൾവി ശക്തിയില്ലാത്ത നിയശ്രീക്ക് കോക്ലിയർ ഇമ്പ്ലാന്റേഷൻ നടത്തിയത്.

ജനിച്ചിട്ട് ഒന്നും കേൾക്കാൻ കഴിയാത്ത അവൾ അമ്മയുടെയും അച്ഛന്റെയും ശബ്ദം കേട്ട് തുടങ്ങിയത് അപ്പോഴാണ്. ഇപ്പോഴിതാ വീണ്ടും അവൾ ഒന്നും കേൾക്കാതെ ആയിരിക്കുന്നു.

അച്ഛന്റെയും അമ്മയുടെയും മുന്നിൽ വിമ്മി വിമ്മി കരയുന്നത് കാണുബോൾ അച്ഛനും അമ്മയും പറയുന്നത് കേൾക്കാൻ കഴിയാതെ അവൾ വീണ്ടും കരയുകയാണ്.

എട്ട് ലക്ഷം രൂപ ചിലവ് വരുന്ന ചികിൽസ സൗജന്യനായി ആണ് സർക്കാർ നിയക്ക് ചെയ്തു കൊടുത്തത്. തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയേ ആണ് ട്രെയിനിൽ വെച്ച് നിയയുടെ ശ്രവണ സഹായ ഉപകരണങ്ങൾ അടങ്ങുന്ന ബാഗ് നഷ്ടമായത്.

വലിയ തിരക്കായിരുന്നു ട്രെയ്നിൽ, തിക്കിലും തിരക്കിലും വീണു പോകാതെ ഇരിക്കാൻ, ചെറിയ ഉപകരണങ്ങൾ ഊരി ബാഗിൽ ഇട്ട്, ബാഗ് ലേഡീസ് കമ്പാർട്ട്‌മെന്റുന്റിന്റെ വശത്ത് തൂക്കി ഇട്ടിരിക്കുക ആയിരുന്നു. തിരക്കിൽ അത് എവിടെയോ നഷ്ടമായി.

ഇപ്പോൾ വീണ്ടും ഒന്നും കേൾക്കാൻ കഴിതെ ആയപ്പോൾ നിലത്ത് കിടന്ന് കരയുമ്പോൾ നെഞ്ചു പൊട്ടുകയാണ് കണ്ടു നിൽക്കുന്നവരുടെ, എന്റെ മകളുടെ ജീവിതമാണ്. 5 ലക്ഷം രൂപയാണ് മറ്റൊന്ന് വാങ്ങാൻ, അതിനുള്ള കഴിവ് എനിക്ക് ഇല്ല. കിട്ടിയവർ തിരിച്ചു തരണം.

You might also like