ആരാധന ഉണ്ടെന്ന് പറഞ്ഞാൽ വിവാഹം എന്നാണോ, എന്റെയും ബാല ചേട്ടന്റെയും ജീവിതം തകർക്കരുത്; കണ്ണീരോടെ പ്രതീക്ഷയുടെ വാക്കുകൾ..!!

110

മലയാള സീരിയൽ രംഗത്തെ പ്രമുഖ നടിമാരിൽ ഒരാൾ ആണ് പ്രതീക്ഷ ജി പ്രതീപ്. സീരിയൽ രംഗത്ത് ശോഭിച്ചു നിൽക്കുന്ന നടി, മഴവിൽ മനോരമ ചനാലിന്റെ ഒന്നും ഒന്നും മൂന്ന് എന്ന ചാറ്റ് ഷോയിൽ എത്തിയയോടെയാണ് വിവാദങ്ങൾ ഉണ്ടായത്.

താൻ ചെറുപ്പം മുതലേ നടൻ വാലയുടെ ആരാധിക ആണെന്നാണ് പ്രതീക്ഷ വെളിപ്പെടുത്തൽ നടത്തിയത്. തുടർന്നാണ് ഇരുവരും വിവാഹിതർ ആകുന്നു എന്നുള്ള വാർത്തകൾ എത്തിയത്.

എന്നാൽ അതിന് പ്രതികരണവുമായി നടൻ ബാല കഴിഞ്ഞു ദിവസം എത്തിയിരുന്നു. തന്നെ കുറിച്ചു എന്ത് വേണേലും പറഞ്ഞോളൂ, ആ പാവം പെണ്കുട്ടിയെ വെറുതെ വിടണം എന്നാണ് ബാല ലൈവിൽ എത്തി അപേക്ഷിച്ചത്.

വീഡിയോ,

https://www.facebook.com/481923915649326/posts/548269425681441/?app=fbl

ഇപ്പോഴിതാ പ്രതീക്ഷയും അപേക്ഷയുമായി എത്തിയിരിക്കുകയാണ്,

”ബാലച്ചേട്ടന്‍ വലിയ സെലിബ്രിറ്റിയാണ്. മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഇഷ്ടമുള്ളവര്‍ എനിക്കവരെ ഇഷ്ടമാണ് ആരാധനയാണ് എന്നൊക്കെ പറയാറില്ലേ? ആ ഒരർത്ഥത്തിലാണ് ഞാനും പറഞ്ഞത്, ചെറുപ്പത്തിലേ തുടങ്ങിയ ആരാധനയാണ് എനിക്ക് അദ്ദേഹത്തോട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. എന്‍റെ അച്ഛനും അമ്മക്കും ചേട്ടനുമെല്ലാം അതറിയാം. അത് ഏത് തരത്തിലുള്ള ഇഷ്ടമാണെന്നും ആരാധനയാണെന്നുമൊക്കെ എന്നപ്പോലെ തന്നെ അവർക്ക് നല്ല ബോധ്യമുണ്ട്. നേരിട്ടു കണ്ടപ്പോൾ ആരാധനക്കൊപ്പം എനിക്ക് അദ്ദേഹത്തോട് ബഹുമാനവും തോന്നി. വളരെ സിംപിൾ ആയിട്ടുള്ള വ്യക്തിയാണ്. ഇത് വളച്ചൊടിച്ച് അദ്ദേഹത്തിന്‍റെ ജീവിതത്തെ ബാധിക്കുന്നതിലേക്ക് എത്തിയതിലാണ് എനിക്കു കൂടുതൽ വിഷമം”– പ്രതീക്ഷ പറഞ്ഞു.

വീഡിയോ കാണാം,

https://www.facebook.com/481923915649326/posts/548864498955267/?app=fbl

You might also like