പ്രിയയും ഇപ്പോൾ ഹിരണ്മയിയും ഔട്ട്; ഗോപി സുന്ദറിന്റെ നെഞ്ചിലമർന്ന് അമൃത സുരേഷ്; അഭയ ഹിരണ്മയിയെ ഒഴുവാക്കാൻ കാരണമെന്ത്..!!

1,900

സംഗീത സംവിധായകൻ ഗോപി സുന്ദറിനെയും അതുപോലെ തന്നെ ഗായികയും ബിഗ് ബോസ് താരവുമായ അമൃത സുരേഷിനെയും മലയാളികൾക്ക് അത്രമേൽ സുപരിചിതമായ മുഖങ്ങൾ തന്നെയാണ്.

സംഗീത സംവിധായകൻ എന്ന നിലയിൽ മികവാർന്ന ഒട്ടേറെ ഗാനങ്ങൾ നൽകിയ ആൾ ആണ് ഗോപി സുന്ദർ. എന്നാൽ സ്വകാര്യ ജീവിതത്തിൽ അത്ര സുഖമുള്ള വാർത്തകൾ ആയിരുന്നില്ല ഗോപി സുന്ദറിന്റേതായി എത്താറുള്ളത്.

വിവാഹം കഴിച്ച ഗോപി സുന്ദർ ആ ബന്ധം നില നിൽക്കുമ്പോൾ തന്നെ ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗതർ തുടങ്ങിയ ആൾ ആയിരുന്നു. ഗായിക അമൃത സുരേഷ് ആണെങ്കിൽ നടൻ ബാലയുമായി പ്രണയവും വിവാഹവും വിവാഹ മോചനവും കഴിഞ്ഞ ആളും.

ഇപ്പോൾ ഗോപി സുന്ദർ തന്നെ മാറിൽ ചേർന്ന് നിൽക്കുന്ന അമൃതയുടെ ചിത്രങ്ങൾ ആണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പുകൾ കടന്ന് കാലവും കാറ്റും പുതിയ വഴിയിലേക്ക് എന്നായിരുന്നു നൽകിയ ക്യാപ്ഷൻ.

കെട്ടിപ്പിടിച്ചുള്ള ചിത്രവും അതിനൊപ്പം തലക്കെട്ടും വന്നു എങ്കിൽ കൂടിയും സങ്കോചത്തോടെ നിന്ന സോഷ്യൽ മീഡിയക്ക് മുന്നിലേക്ക് ഇരുവരുടെയും സുഹൃത്തുക്കൾ തന്നെ ആശംസകൾ നൽകി എത്തുക ആയിരുന്നു.

അമൃതയുടെ സഹോദരിയും നടിയും ഗായികയുമായ അഭിരാമി എന്റെ സ്വന്തം എന്നാണ് കമന്റ് ചെയ്തത്. അമൃത സുരേഷിന്റെ കളിക്കൂട്ടുകാരിയും ഹൃദയം സൂക്ഷിപ്പുകാരിയുമാണ് ബിഗ്ഗ് ബോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അപർണ്ണ മൾബറി. ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ അപർണ്ണ പങ്കുവച്ച കമന്റിൽ കൂടുതൽ വ്യക്തത ഒന്നും ഈ ബന്ധത്തിന് വേണ്ട.

‘നിങ്ങൾ രണ്ട് പേരുടെയും കാര്യത്തിൽ വളരെ അധികം സന്തോഷം തോന്നുന്നു. ഇത് മനോഹരവും പവിത്രമായതും ആഴമേറിയതുമായ ഒന്നിന്റെ പുതിയ തുടക്കമാകട്ടെ. ഈ പ്രത്യേക ദിവസം നിങ്ങളോടൊപ്പം ഉണ്ടായതിൽ വളരെ സന്തോഷം’ എന്നാണ് അപർണ്ണയുടെ കമന്റ്.

നടി അഭയ ഹിരൻമയിയുമായി വർഷങ്ങൾ ആയി ഉള്ള ബന്ധം ഗോപി സുന്ദർ അവസാനിപിച്ചു എന്നും സൂചനകൾ നൽകുന്നു. അഭയയുടെ ജന്മദിനത്തിൽ ഗോപി സുന്ദറിന്റെ അസാന്നിധ്യം തന്നെ ആണ് പ്രധാന കാരണം.

You might also like