എനിക്ക് ഗർഭമില്ല; ബാലയുടെ ഭാര്യ എലിസബത്ത് അവസാനം കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ..!!

972

മലയാളി അല്ലെങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനും കേരളത്തിന്റെ മരുമകൻ കൂടി ആയ നടനാണ് ബാല. അഭിനയ ലോകത്തിൽ തമിഴിലും ഒപ്പം മലയാളത്തിലും അഭിനയിക്കുന്ന ബാല മലയാളത്തിൽ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ ബിഗ് ബി എന്ന ചിത്രത്തിൽ കൂടി ആണ് ബാല ശ്രദ്ധ നേടുന്നത്.

തുടർന്ന് പുതിയ മുഖം എന്ന ചിത്രത്തിലെ വില്ലൻ വേഷവും ഏറെ കയ്യടി നേടി. മോഹൻലാലിനൊപ്പം ചെയ്ത പുലിമുരുകനിലേയും ലൂസിഫറിലെയും വേഷങ്ങൾ ബാലക്ക് മികവ് നേടിക്കൊടുത്ത വേഷങ്ങൾ ആണ്. തമിഴകത്തെ കൂടി എത്തിയ ബാല ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളത്തിൽ ചെയ്യുന്നതിന് ഒപ്പം തന്നെ കേരളത്തിൽ നിന്നും ആയിരുന്നു വിവാഹം കഴിച്ചത്.

ആദ്യം ഗായിക അമൃത സുരേഷിനെ പ്രണയിച്ച് വിവാഹം കഴിച്ച ബാല പിന്നീട് വിവാഹ മോചനം നേടുക ആയിരുന്നു. തുടർന്ന് താരം രണ്ടാം വിവാഹം കഴിക്കുന്നത്. ഡോക്ടർ കൂടിയായ എലിസിബത്തിനെ ആണ് താരം വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞത് മുതൽ പൊതു വേദികളിലും ഫേസ് ബുക്ക് ലൈവിലും അടക്കം ഭാര്യക്കൊപ്പം ആണ് ബാല എത്തിയിരുന്നത്. എന്നാൽ കുറച്ചു കാലങ്ങൾ ആയി ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങളോ പോസ്റ്റുകളോ ഒന്നും തന്നെ വരുന്നില്ല.

ഇതോടെയാണ് ഇരുവരും വിവാഹ മോചനം നേടുകയാണ് എന്ന തരത്തിൽ വാർത്തകൾ എത്തുന്നത്. എന്നാൽ ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾക്കും ഗോസ്സിപ്പുകൾക്കും മറുപടി നൽകി കൊണ്ട് ബാലയുടെ ഭാര്യ എലിസബത്ത് തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള പോസ്റ്റുകൾ കുറഞ്ഞതോടെ ആണ് എലിസബത്തുമായി ബന്ധം ബാല ഉപേക്ഷിച്ചു എന്നും അല്ല എലിസബത്ത് ഗർഭിണി ആണെന്നും എന്ന തരത്തിൽ ഒക്കെ വാർത്തകൾ എത്തിയത്.

Actor bala with wife

എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ബാലയുടെ ഭാര്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഭർത്താവ് ബാലക്കൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ചതോടെ ആയിരുന്നു ആരാധകൻ ചോദ്യവുമായി എത്തിയത്. എപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നത് കുറവാണല്ലോ എന്നും ചേച്ചിക്ക് ഇപ്പോൾ എത്ര മാസമായി എന്നും എല്ലാം ആരാധകൻ ചോദിക്കുന്നുണ്ട്.

എന്നാൽ ഞാൻ ഗർഭിണിയല്ല എന്നും ചേട്ടന്റെ ഒരു പുതിയ ചിത്രത്തിന്റെ കാര്യവുമാണ് ആ സന്തോഷം പങ്കുവെച്ച് ഇനിയും വരും.. ആയിരുന്നു താരം പോസ്റ്റ് ചെയ്തത്. അതെ സമയം വിവാഹം കഴിഞ്ഞിട്ട് ഇത്രയും നാളായില്ലേ.. ഒന്നര വര്ഷം കഴിഞ്ഞു. ഗർഭിണി ഒക്കെ ആയിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ പ്രസവിച്ച് കുട്ടികൾ ഒക്കെ ആകുമായിരുന്നില്ലേ എന്നും എലിസബത്ത് ബാല ചോദിക്കുന്നുണ്ട്.