അവസാനം മോഹൻലാൽ ആരാധകർക്കായി ആ ആശ്വാസ വാർത്തയെത്തി; മോൺസ്റ്റർ വരുന്നു..!!

mohanlal monster movie
38

മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനായി മോഹൻലാൽ വളർന്നു പന്തലിച്ചു എങ്കിൽ കൂടിയും അവസാനം തീയറ്ററിൽ എത്തിയ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ദയനീയ പരാജയമായി മാറിയിരുന്നു. മോഹൻലാലിൽ നിന്നും അർഹിച്ച ഒരു തീയറ്റർ വിജയത്തിനായി ഉള്ള കാത്തിരിപ്പ് മോഹൻലാൽ ആരാധകർ തുടങ്ങിയിട്ട് കുറച്ചധികം കാലമായി.

അതുപോലെ തന്നെയാണ് മോഹൻലാലിന്റേയും കാര്യം. ഷൂട്ടിങ് പൂർത്തിയായ മൂന്നോളം ചിത്രങ്ങൾ കൈവശമുണ്ടെങ്കിൽ കൂടിയും ഒന്നും തന്നെയും ഇതുവരെയും വെളിച്ചം കണ്ടട്ടില്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണും വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്ററും മോഹൻലാൽ തന്നെ സംവിധാനം ചെയ്ത ബറോസും ഷൂട്ടിങ് പൂർത്തിയായ ചിത്രങ്ങളാണ്.

Monster mohanlal movie

അതുപോലെ തന്നെ എലോൺ എന്ന ചിത്രം ഷാജി കൈലാസ് പൂർത്തി ആക്കിയതിന് ശേഷം ആയിരുന്നു കടുവ എന്ന ചിത്രം ഷാജി കൈലാസ് പൂർത്തിയാക്കിയത്. എന്നാൽ ആ ചിത്രം ഷൂട്ടിങ് പൂർത്തിയായി റിലീസും ചെയ്ത് ഒറ്റിറ്റി റിലീസും കഴിഞ്ഞിട്ടും എലോൺ എവിടെ ആണെന്ന് ആർക്കും അറിയില്ല. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ഉദയ കൃഷ്ണ വൈശാഖ് ടീം ഒന്നിക്കുന്ന ചിത്രമാണ് ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മോൺസ്റ്റർ.

ജനുവരിയിൽ ഷൂട്ടിങ് പൂർത്തിയായ ചിത്രമാണ് നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷം ഇപ്പോൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിൽ ലക്കി സിങ് എന്ന വേഷത്തിൽ ആണ് എത്തുന്നത്. ലക്ഷ്മി മാച്ചു, ഹണി റോസ്, സുദേവ് നായർ എന്നിവർ ആണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ. ചിത്രത്തിന്റെ ട്രൈലെർ ഒമ്പതാം തീയതി രാവിലെ പതിനൊന്ന് മണിക്ക് എത്തും എന്നാണ് ഇപ്പോൾ മോഹൻലാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.