അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞോ; കഴിഞ്ഞ വര്ഷം ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ എന്ന് ആരാധകർ; എന്തായിരിക്കും കാരണമെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയയും..!!

153

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വര്ഷം ഏറ്റവും കൂടുതൽ കൊട്ടിഘോഷിക്കപ്പെട്ട ബന്ധം ആയിരുന്നു അഭയ ഹിരണ്മയി ഒഴുവാക്കി ബാലയിൽ നിന്നും വിവാഹം മോചനം നേടി നിന്ന അമൃത സുരേഷിലേക്ക് ഗോപി സുന്ദർ വന്നത്.

ഇരുവരും ഒന്നിച്ചുള്ള യാത്രകളും അമ്പലങ്ങളിൽ വിവാഹം കഴിച്ചു നിൽക്കുന്നതും അഭിരാമി സുരേഷിന്റെയും അമൃതയുടെ മകൾ പാപ്പുവിന്റെയും അടക്കം ജന്മദിനങ്ങൾ ആഘോഷിക്കുന്നതും എല്ലാത്തിനും മുൻപന്തിയിൽ ഉണ്ടായിരുന്നത് ഗോപി സുന്ദർ ആയിരുന്നു.

എന്തിന് അമൃതയുടെ അച്ഛന്റെ വിയോഗ സമയത്തിൽ കൂടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തതും ഗോപി സുന്ദർ ആയിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾ ആയി അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ എത്തുന്നത്. അതിനു കാരണമായി സോഷ്യൽ മീഡിയയിൽ ഗോപി സുന്ദറും അമൃതയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺ ഫോളോ ചെയ്തു എന്നുള്ളത് ആയിരുന്നു.

amrutha suresh gopi sundhar abhirami suresh

എന്നാൽ പിന്നീട് ഇത് വലിയ വാർത്ത ആയതോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ഗോപി സുന്ദർ മറുപടി നൽകുകയും വീണ്ടും ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഓഗസ്റ് രണ്ടിന് അമൃതയുടെ ജന്മദിനത്തിൽ ഒരു വിഷ് പോലും ഗോപി സുന്ദർ ചെയ്യാതെ വന്നതോടെ ആണ് ഇരുവരും പിണക്കത്തിൽ ആണെന്നുള്ള സത്യം കൂടുതൽ ആരാധകർ മനസിലാക്കുന്നത്.

അമൃതയുടെ സഹോദരി അഭിരാമി ചേച്ചിക്ക് ജന്മദിനത്തിൽ മോട്ടിവേഷൻ നൽകുന്ന പോസ്റ്റ് കൂടി ഇട്ടതോടെ വീണ്ടും അമൃതയുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ആയി തുടങ്ങി എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. അതെ സമയം അഭിരാമിയുടെ പോസ്റ്റിൽ ഗോപി സുന്ദർ വിഷ് ചെയ്തില്ലല്ലോ എന്നുള്ള കമന്റ് കൂടി വന്നപ്പോൾ അഭിരാമി മറുപടി നൽകിയത് എന്താണ് ഈ ചോദ്യം വരാൻ വൈകിയത് എന്നുള്ള തരത്തിൽ ആയിരുന്നു.

കഴിഞ്ഞ വര്ഷം ഹാപ്പി ബർത്ത് ഡേ കണ്മണി എന്ന പോസ്റ്റ് ആയിരുന്നു ഗോപി സുന്ദർ അമൃതയുടെ ജന്മ ദിനത്തിൽ പോസ്റ്റ് ചെയ്തത്. എന്തായാലും ഇരുവരും തമ്മിലുള്ള ബന്ധം ഒരു വർഷത്തെ ആയുസ് ആയിരുന്നോ ഉണ്ടായിരുന്നുള്ളൂ എന്നുള്ള അന്വേഷണത്തിൽ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ..

You might also like