ശ്രീദേവിയുടെ കോട്ട സാരി ലേലത്തില്‍ പോയത് 1.30 ലക്ഷം രൂപയ്ക്ക്..!!

215

ഇന്ത്യൻ സിനിമയുടെ താരസുന്ദരി ശ്രീദേവി വിടപറഞ്ഞിട്ട് ഒരുവർഷം പിന്നോടുകയാണ്.

ശ്രീദേവിയുടെ ഒന്നാം ചരമ വാർഷികത്തിൽ മകൾ ജാൻവി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ ആയിരുന്നു,

“എന്റെ ഹൃദയം ഇപ്പോഴും വേദനയുടെ ഭാരത്തിൽ ആണ്, പക്ഷെ, അമ്മ എപ്പോഴും അവിടെ ഉള്ളതിനാൽ എനിക്ക് ചിരിക്കാൻ കഴിയുന്നു”

2018 ഫെബ്രുവരി24ന് ആയിരുന്നു ദുബായിൽ ബാത് ഡബ്ബിൽ വീണ് ശ്രീദേവി മരിക്കുന്നത്.

നടി ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിക്ക് ഏറ്റവും പ്രിയപ്പെട്ട സാരി ലേലം ചെയ്തു. ‘ബീയിങ് ഗോര്‍ജ്യസ് വിത്ത് ശ്രീദേവി’ എന്ന പേരിലായിരുന്നു ലേലം.

സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേനയാണ് ബോണി കപൂര്‍ ലേലത്തുക നല്‍കിയത്, മജന്ത ബോര്‍ഡറും വെള്ളയില്‍ കറുപ്പ് വരകളുമുള്ള ശ്രീദേവിക്ക് ഏറ്റവും പ്രിയപ്പെട്ട കോട്ട സാരിയാണ് ലേലം ചെയ്തത്. 40,000 രൂപയുടെ സാരി ലേലം ചെയ്തു പോയത് 1.30 ലക്ഷം രൂപയ്ക്കാണ്.