മക്കൾക്ക് നേരെ മുളക്പൊടി പ്രയോഗം; തുടർന്ന് അമ്മയെ തലക്ക് അടിച്ചുകൊന്നു..!!

131

കടക്കൽ; ബൈക്കിൽ രണ്ട് പേർ എത്തുകയും അതിൽ ഒരാൾ വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം മക്കൾക്ക് നേരെ മുളക്പൊടി എറിഞ്ഞ ശേഷം വീട്ടമ്മയെ തലക്ക് അടിക്കുക ആയിരുന്നു.

നിലവിളിയും ഒച്ചപ്പാടും കെട്ടപ്പോൾ നാട്ടുകാരും അയൽവാസികളും എത്തിയപ്പോൾ വീട്ടമ്മ ചോരയിൽ കുളിച്ചു കിടക്കുക ആയിരുന്നു. തുടർന്ന് വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

പാങ്ങലുകാട് ഗണപതിനട ചാപ്പത്തിൽ രാസിമൻസിലിൽ റംല (38) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പരത്തോടെയോടാണ് സംഭവം. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

You might also like