കാസർഗോഡ് ഇരട്ട കൊലപാതകം; ആശ്വാസ വാക്കുകളുമായി സുരേഷ് ഗോപി എത്തി..!!

21

നാടിനെ നടുക്കിയ ഇരട്ട കൊലപാതകം നടന്ന കുടുംബങ്ങളിൽ ആശ്വാസമായി നടനും എംപിയുമായ സുരേഷ് ഗോപി എത്തി. കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ ആണ് സുരേഷ് ഗോപി സന്ദർശിച്ചത്.

യൂത് കൊണ്ഗ്രസ്സ്‌ പ്രവർത്തകരുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം അനിവാര്യം ആന്നെനും ക്രൈബ്രാഞ്ച് അന്വേഷണം തൃപ്‌തികാര്യമായിരിക്കും എന്നിരുന്നാലും പൂർണ്ണമായ സത്യങ്ങൾ പുറത്ത് വരണം എങ്കിൽ സി ബി ഐ അന്വേഷണം ആവശ്യം ആണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

അതേ സമയം കൃപേഷിന്റെ അച്ഛന്റെ ആശ്വസിപ്പിക്കാൻ സുരേഷ് ഗോപി നന്നേ പ്രയാസപ്പെട്ടു. ശവകുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചാണ് സുരേഷ്ഗോപി മടങ്ങിയത്.