ടിക്ടോക് മരണക്കളി, വിഡിയോയ്ക്കിടെ യുവാവിന് ദാരുണാന്ത്യം..!!

15

ടിക്ക് ടോക്ക് ദുരന്തങ്ങൾ തുടരുകയാണ്. ഓരോ ദിവസം കഴിയുംന്തോറും കുട്ടികളുടെയും യുവാക്കളുടെയും ടിക്ക് ടിക്ക് ഭ്രാന്ത് കൂടി വരുകയാണ്. ടിക്ക് ടോക്ക് ലൈക്കിനും ഷെയറിനും വേണ്ടി യുവാക്കൾ വണ്ടിക്ക് മുന്നിൽ ചാടി ഡാൻസ് ചെയ്തതും കാമുകന്മാരെയും തെറി വിളിച്ചതും എല്ലാം കഴിഞ്ഞു കഴിഞ്ഞ ദിവസം യുവാക്കൾ പത്ത് പേർ കടലുണ്ടി പുഴയിൽ ചാടിയത് വാർത്ത ആയിരുന്നു.

ഇപ്പോഴിതാ ടിക്ക് ടോക്ക് വഴി യുവാവ് മരണത്തിന് കീഴടങ്ങി ഇരിക്കുകയാണ്. സ്കൂട്ടറിൽ അമിത വേഗത്തിൽ പായുന്ന വിഡിയോ പകർത്തിയ മൂവർ സംഘമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് സ്കൂട്ടർ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. പിന്നിൽ ഇരുന്ന യുവാവ് വിഡിയോ ടിക്ടോക്കിൽ അപ്‍ലോഡ് ചെയ്യുന്നതിനിടെ സ്കൂട്ടർ ഓടിച്ച ആളിന്റെ ശ്രദ്ധ തെറ്റിയതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യർഥികളെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഒരാൾ മരിച്ചു.

ചൈനീസ് ആപ്പിക്കേഷൻ യുവാക്കൾക്ക് ഇടയിൽ ഹരമായി മാറുമ്പോൾ തമിഴ്‌നാട് സർക്കാർ നിരോധിക്കാൻ ഉള്ള ബിൽ നിയമസഭയിൽ പാസാക്കി കഴിഞ്ഞു.

You might also like