സാന്ത്വനത്തിലെ അപ്പുവിന്റെ വിവാഹം കഴിഞ്ഞു; രക്ഷ രാജിന്റെ വരൻ ഇതാണ്..!!

344

മലയാളികൾക്ക് ജനപ്രീയമായ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കൂട്ടുകുടുംബത്തിലെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ പറയുന്ന സീരിയലിൽ സാധാരണ കാണുന്ന ശക്തമായ കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്‍തമാണ്.

മലയാളത്തിൽ ട്രെൻഡിങ് ആയി നിൽക്കുന്ന സീരിയലിൽ രക്ഷ രാജ് അപർണ്ണ എന്ന അപ്പുവിന്റെ വേഷത്തിൽ എത്തുന്നത്. സീരിയലിൽ അഞ്ജലിയും ശിവനും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾക്ക് ആരാധകർ ഏറെ ആണെങ്കിൽ കൂടിയും കഥ മുന്നോട്ട് നയിക്കുന്നത് രക്ഷയുടെ കഥാപാത്രം ആണ്.

ഇടക്കാലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് രക്ഷ. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയെ പരിചയപ്പെടുത്തുകയാണ് രക്ഷ.

ഇന്ന് കോഴിക്കോട് ബാലുശേരിയിൽ ആയിരുന്നു താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശി അർകജ് ആണ് വരൻ. ബാംഗ്ലൂർ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ആണ് നവവരൻ.