ലാലിന്റെ അമ്മക്ക് വയ്യാതെ ഇരിക്കുകയാണ്; അതിനിടയിൽ ഇവന്മാർ അവിടെചെന്ന് പ്രകടനം; മമ്മൂട്ടിയെ അസ്വസ്ഥനാക്കിയ സംഭവത്തെ കുറിച്ച് രമേഷ് പിഷാരടി പറയുന്നു..!!

1,579

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങൾ ആണ് മോഹൻലാലും അതുപോലെ തന്നെ മമ്മൂട്ടിയും. ഇവരുടെ ആരാധകർ തമ്മിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ഏറ്റുമുട്ടുന്നുണ്ട് എങ്കിൽ കൂടിയും മമ്മൂട്ടിയും മോഹൻലാലും അടുത്ത സുഹൃത്തുക്കൾ ആണ്.

പ്രണവ് മോഹൻലാൽ ആദ്യമായി സിനിമയിൽ എത്തിയപ്പോൾ മമ്മൂട്ടിയിൽ നിന്നും നേരിട്ടെത്തി അനുഗ്രഹം വാങ്ങിയിരുന്നു. ഒരേ കാലഘട്ടത്തിൽ സിനിമ ലോകത്തിൽ എത്തിയ താരങ്ങൾ ആണ് ഇരുവരും.

mohanlal mammootty

ഇപ്പോൾ ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ കഥ മമ്മൂട്ടിയോട് പറയാൻ പോയപ്പോൾ ഉണ്ടായ സംഭവം പറയുകയാണ് ചിത്രത്തിന്റെ സംവിധായകനും നടനും ആയ രമേഷ് പിഷാരടി. താൻ കഥപറയാൻ മമ്മൂക്കയെ സമീപിച്ചു.

അപ്പോൾ അദ്ദേഹം കോഴിക്കോട്ടേക്ക് പോവുകയാണ്. പോകുന്ന വഴി ഇടപ്പള്ളിയിൽ നിന്നും കാറിൽ കയറുക. ഒരു പറവൂർ കൊടുങ്ങല്ലൂരി നുള്ളിൽ കഥ പറയണം എന്ന് പറഞ്ഞു. കാറിൽ നിന്ന് കഥ കേൾക്കാം എന്നാണ് അദ്ദേഹം കരുതിയത്.

കൊടുങ്ങല്ലൂർ എത്തുമ്പോൾ തനിക്ക് ഇറങ്ങി തൻ്റെ കാറിൽ പോകാം. ആ സമയം അമ്മ സംഘടനയുമായി ബന്ധപ്പെട്ട് എന്തോ വിഷയം നടക്കുന്നുണ്ട്. അപ്പോൾ ലാലേട്ടന്റെ വീടിനുമുമ്പിൽ ആളുകൾ കൂടിയിരുന്നു. പ്രകടനം ഒക്കെ നടത്തുന്നുണ്ട്.

മമ്മൂക്ക ഇത് വാർത്തയിൽ കാണുകയും ചെയ്തു. അതോടെ അദ്ദേഹം അസ്വസ്ഥനായി. ലാലിന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുകയാണ്. അതിനിടയിൽ ഇവന്മാർ വാതിൽക്കൽ ചെന്ന് പ്രകടനം വിളിക്കുന്നു എന്നൊക്കെ പറഞ്ഞു അദ്ദേഹത്തിൻറെ മൂഡ് മാറി.

കോഴിക്കോട് വരെ കഥപറയാൻ വന്നാലോ എന്ന് മമ്മുക്ക തന്നോട് ചോദിച്ചു. അങ്ങനെ താൻ കോഴിക്കോട് പോയി. കോഴിക്കോട് എത്താൻ ഏതാണ്ട് പത്ത് കിലോമീറ്റർ ഉള്ളപ്പോഴും കഥപറഞ്ഞു തുടങ്ങിയിരുന്നില്ല.

വേറെ പല കാര്യങ്ങളാണ് സംസാരിച്ചിരുന്നത്. അവസാനം സ്ഥലം എത്താറായപ്പോൾ സിനിമയുടെ ക്ലൈമാക്സിലെ ഒരു ഡയലോഗും കുറച്ചു വരികളും പറഞ്ഞു. രമേഷ് പിഷാരടി പറയുന്നു.