ധർമ്മജന്റെ രണ്ടാം കല്യാണത്തിന് പിഷാരടി വന്നില്ല; എന്നാൽ ഇപ്പോൾ ഉറ്റസുഹൃത്തിന്റെ വിവാഹത്തിനെ കുറിച്ച് രമേഷ് പിഷാരടി തന്നെ പറയുന്നു..!!

275

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങൾ ആണ് രമേഷ് പിഷാരടിയുടെയും ഒപ്പം ധർമജൻ ബോൾഗാട്ടിയുടെയും ഇരുവരും തമ്മിൽ ഉള്ള ട്രോളുകളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആണ് താനും. ഏഷ്യാനെറ്റിലെ ബ്ലാഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയിൽ കൂടി ആയിരുന്നു രമേഷ് പിഷാരടി ധർമജൻ ബോൾഗാട്ടി ടീം ആദ്യമായി മിനി സ്‌ക്രീനിൽ ഒന്നിക്കുന്നത്.

തുടർന്ന് ഏഷ്യാനെറ്റിന്റെ തന്നെ ബഡായി ബംഗ്ലാവ് കൂടി ആയപ്പോൾ ഈ കോമ്പിനേഷൻ മലയാളികൾ കൂടുതൽ ആസ്വദിക്കാൻ തുടങ്ങിയത്. സ്‌ക്രീനിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും അടുത്ത സൗഹൃദമുള്ള ആളുകൾ ആണ് ഇരുവരും. കഴിഞ്ഞ ദിവസം ആയിരുന്നു ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹം കഴിക്കുന്നത്.

പതിനാറു വർഷങ്ങൾക്ക് മുന്നേ ഒളിച്ചോടി വിവാഹം കഴിച്ച ധർമജൻ ഇപ്പോൾ ആണ് തന്റെ വിവാഹം രെജിസ്റ്റർ ചെയ്യുന്നത്. ഈ വിവാഹത്തെ കുറിച്ചും വിവാഹം രെജിസ്റ്റർ ചെയ്യാനുള്ള കാരണവും രമേഷ് പിഷാരടി ആണെന്ന് ധർമജനും ഭാര്യ അനൂജയും പറയുന്നത്. ലീഗലി നിങ്ങളുടെ ബന്ധത്തിന് ഉറപ്പ് വേണം എങ്കിൽ വിവാഹം രെജിസ്റ്റർ ചെയ്യണം എന്ന് നിർദ്ദേശിക്കുന്നതും അതിന് വേണ്ടി ഫോണിൽ വിളിച്ചു പറയുന്നതും രമേഷ് പിഷാരടി ആണെന്ന് പറയുന്നു.

എന്നാൽ കഴിഞ്ഞ ദിവസം അമ്പലത്തിൽ വെച്ച് വീണ്ടും അനൂജയെ താലികെട്ടി വിവാഹം രെജിസ്റ്റർ ചെയ്തിരിക്കുകയാണ് ധർമജൻ. വിവാഹത്തിന് എന്നാൽ രമേഷ് പിഷാരടി എത്തിയിരുന്നില്ല. അതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു..

ഡാ ഞാൻ അനുവിനെ കൂട്ടികൊണ്ട് വന്നു.. ഇങ്ങനെ ഒരു ഫോൺ കാൾ ആയിരുന്നു ധർമ്മജന്റെ വിവാഹം.. കുറച്ചു കാലങ്ങൾക്ക് ശേഷം നിയമപരമായി ആരും അറിയാതെ വിവാഹം കഴിച്ചാൽ മതിയായിരുന്നു… എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ രണ്ട് ഫോട്ടോ ഗംഭീരമായി.. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവുമാണ്.. അവന്റെ സന്തോഷങ്ങൾ എന്റേതും കൂടിയാണ്. രമേഷ് പിഷാരടി പറയുന്നു .

You might also like