എന്റെ പൗരാവകാശം ഞാൻ വിനിയോഗിച്ചു; മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ..!!

50

മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ ഇത്തവണ വോട്ടിങ് ചെയ്യാൻ എത്തി, മമ്മൂട്ടി, മോഹൻലാൽ, അജു വർഗീസ്, സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റ്, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, ഫാസിൽ എന്നിവർ എല്ലാം തന്നെ രാവിലെ തന്നെ തങ്ങളുടെ പൗരാവകാശം രേഖപ്പെടുത്തി.

താരജാഡകളില്ലാതെ മോഹന്‍ലാല്‍…കൃൂവില്‍ നില്‍ക്കാതെ കയറി വോട്ടു ചെയ്യാന്‍ പറഞ്ഞ സെകൃൂരിറ്റിയോടു ലാലേട്ടന്‍ പറഞ്ഞതു കാണാം….താൻ പഠിച്ച മുടവന്മുകൾ എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍❤️

Posted by Mohanlal Video Club on Monday, 22 April 2019

മോഹൻലാൽ തിരുവനന്തപുരത്ത് പൂജപ്പുരയിൽ മുടവന്മുകളിൽ താൻ പഠിച്ച എൽ പി സ്‌കൂളിൽ തന്നെയാണ് ഒരു മണിക്കൂറോളം ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാൽ തന്റെ പേഴ്‌സണൽ സ്റ്റാഫ് ആയ സനൽ കുമാറിന് ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെ,

” എന്റെ പൗരാവകാശം ഞാൻ വിനിയോഗിച്ചു. നിങ്ങളും വിനിയോഗിക്കുക. ”

#Elections2019

Posted by Mohanlal on Monday, 22 April 2019

You might also like