ലോക്കൽ ഗുസ്തി താരമായി മോഹൻലാൽ; സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി..!!

mohanlal lijo jose pellishery
296

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിൽ നിന്നും ഒരു മികച്ച ചിത്രത്തിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. മലയാള സിനിമയിലെ പുതു തലമുറയിലെ സംവിധായകരിലേക്ക് അധികം എത്താത്ത താരമായിരുന്നു ഇടക്കാലത്തിൽ മോഹൻലാൽ.

എന്നാൽ ഇപ്പോൾ തന്റെ ശൈലിയിൽ മാറ്റവും വരുത്തിയതായി ആണ് പുതിയ ചിത്രങ്ങൾ കൊണ്ടുവരുന്ന റിപ്പോർട്ടുകൾ. അതിരൻ ചിത്രത്തിന്റെ സംവിധായകന് ഡേറ്റ് കൊടുത്ത മോഹൻലാൽ ഇനി ചെയ്യാൻ പോകുന്നത് ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രമാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിന്റെ ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്ന് മോഹൻലാലിനോട് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ഗുസ്തിയെ പ്രേമേയമാക്കി ഒരുങ്ങുന്ന ചിത്രം അടുത്ത വര്ഷം ആയിരിക്കും ഷൂട്ടിങ് ഉണ്ടാകുക. നേരത്തെ പ്രിയദർശനൊപ്പം ഒരു ഗുസ്തി ചിത്രം പ്രഖ്യാപിച്ചിരുന്നു എങ്കിൽ കൂടിയും പിന്നീട് അതിന്റെ തുടർ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ. യുകെയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. കോവിഡിന് മുന്നേ പാതി ഷൂട്ടിങ് പൂർത്തിയായ ചിത്രം മൂന്നു വർഷങ്ങൾക്ക് ശേഷം ആണ് ഇപ്പോൾ വീണ്ടും ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്.

mohanlal vaisakh

ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തൃഷ കൃഷ്ണൻ ആണ്. മോഹൻലാലിനൊപ്പം ഇന്ദ്രജിത് സുകുമാരൻ ഒന്നിക്കുന്ന ചിത്രം വമ്പൻ ആക്ഷൻ സീക്വൻസുകൾ ഉള്ള ചിത്രം കൂടിയാണ്. മമ്മൂട്ടി നായകനായി എത്തുന്ന നൻ പകൽ നേരത്ത് മയക്കം ആണ് ലിജോ ജോസ് സംവിധാനം ചെയ്തു റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രം.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് ഒരു നടൻ ഗുണ്ടയുടെ വേഷത്തിൽ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിന്റ ഔദ്യോഗിക പ്രഖ്യാപനത്തിനായി ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. മോൺസ്റ്റർ, എലോൺ, ബറോസ് എന്നിവയാണ് മോഹൻലാലിന്റെ ഷൂട്ടിങ് പൂർത്തിയായി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രങ്ങൾ.