അഞ്ചു അളിയൻ ഔട്ടായി; ഏങ്ങലടിച്ച് കരഞ്ഞ് സെറീനയും റനീഷയും ബിഗ് ബോസ് വീട്ടിൽ നാടകീയ നിമിഷങ്ങൾ..!!

238

ബിഗ് ബോസ് സീസൺ അഞ്ചാം ഭാഗം അമ്പത് ദിവസങ്ങൾ പിന്നീടുമ്പോൾ ബിഗ് ബോസ്സിൽ വീട്ടിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക് പോയിരിക്കുകയാണ്. നാദിറയും ജുനൈസും പോകും എന്നുള്ള ഭയം ഉണ്ടായിരുന്നു എങ്കിലും വോട്ടിങ്ങിൽ അവസാനം എത്തിയത് നാദിറയും അഞ്ചുസ് അളിയനും ആയിരുന്നു.

തുടർന്ന് ഇരുവരിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ചത് മോഹൻലാൽ സ്‌ക്രീനിൽ കാണിച്ചത് അഞ്ചുസിനെ ആയിരുന്നു. തുടർന്ന് മോഹൻലാൽ അളിയനോട് പുറത്തേക്ക് വരാൻ പറയുക ആയിരുന്നു.

പിന്നീട് സെറീനയോട് നിലത്തു മുട്ടുകുത്തി നിന്ന് മാപ്പ് പറയുന്ന അഞ്ചുസിനെ ആണ് പ്രേക്ഷകർ കാണുന്നത്. അഞ്ചു ഔട്ട് ആയി എന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ തകർന്നു പോയതും സെറീന ആയിരുന്നു. ഒപ്പം റെനീഷയും.

അഞ്ചുസ് വീടിന് പുറത്തേക്ക് പോയ ശേഷവും റനീഷയെ കെട്ടിപ്പിടിച്ച് കരയുന്ന സെറീനയെ കാണാം ആയിരുന്നു. എന്തായാലും വീണ്ടും കളി ആവേശത്തിലേക്ക് തന്നെ നീങ്ങുമ്പോൾ കൊഴിഞ്ഞു പോക്കുകൾ ഇനിയും ഉണ്ടാവും.

You might also like