സെറീനയ്ക്ക് സാഗറിനോട് പ്രണയം, ജുനൈസിന് സെറീനയോട് പ്രണയം, എന്നാൽ സാഗറിന് സെറീനയോട് ഇഷ്ടം, അതെ സമയം നാദിറക്ക് സാഗറിനോട് പ്രണയം; ബിഗ് ബോസ്സിൽ വ്യത്യസ്തമായ പ്രണയ രംഗങ്ങൾ, കിളിപോയി പ്രേക്ഷകർ..!!

2,201

ബിഗ് ബോസ് സീസൺ 5 മലയാളം ശക്തമായ രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. രസകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് അഖിൽ മാരാരും അതിനൊപ്പം ഗെയിം ചെയ്ഞ്ചർ ആയി വിഷ്ണു ജോഷിയും എല്ലാ വിഷയത്തിലും ഇടപെട്ടു ബിഗ് ബോസ് വീട്ടിലെ ഗുണ്ടയായി റനീഷയും എല്ലാം തിളങ്ങുമ്പോൾ എല്ലാ വർഷത്തിലെ പോലെ ഈ വർഷവും ബിഗ് ബോസ് വീട്ടിൽ പ്രണയ സ്ട്രാറ്റജി നടക്കുന്നുണ്ട്.

കഴിഞ്ഞ വര്ഷം റോബിനും ബ്ലസ്ലിയും ചേർന്ന് ദിൽഷയെ പ്രണയിച്ചു എങ്കിൽ ഇത്തവണ പ്രേക്ഷകർക്ക് പോലും കിളി പോകുന്ന പ്രണയമാണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. സെറീനയും സാഗറും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ ബിഗ് ബോസ്സിൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ ആയി.

നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞ ബിഗ് ബോസ്സിൽ ഔട്ട് ആയി പുറത്തുവന്ന വൈബർ ഗുഡ് ദേവുവും ലച്ചുവും ഒമർ ലുലുവും അടക്കം ഉള്ള ആളുകൾ ഈ പ്രണയത്തിനെ കുറിച്ച് പല രീതിയിൽ ഉള്ള പ്രതികരണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രണയത്തിലേക്ക് രണ്ടാളുകൾ കൂടി കടന്നു വന്നിരിക്കുകയാണ്.

സെറീനയോട് തനിക്ക് പ്രണയം ആണെന്ന് ജുനൈസ് നാദിറയോടും റെനീഷയോടും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അതെ സമയം തനിക്ക് ഉള്ളിൽ ഉള്ള പ്രണയം പുറത്തേക്ക് വന്നു തുടങ്ങി എന്നും അടുത്ത വാരം കൂടി ഇവിടെ നിന്നാൽ തനിക്ക് സാഗറിനോടുള്ള പ്രണയം ഭയങ്കരമായി കൂടും എന്നും അതുകൊണ്ടു സാഗറും സെറീനയും തമ്മിൽ സംസാരിക്കുന്നത് അടക്കം തനിക്ക് അരോചകമായി തോന്നും എന്നും നാദിറ ജുനൈസിനോട് പറയുന്നത്.

എന്തായാലും ഇത്തവണ ബിഗ് ബോസ്സിൽ വ്യത്യസ്തമായ ഒരു പ്രണയം തന്നെയാണ് നടക്കുന്നത്. പ്രണയമാണോ സ്ട്രാറ്റജി ആണോ എന്ന് കാത്തിരുന്ന് കാണാം..

You might also like