നയൻ‌താര യുഗം അവസാനിക്കുമ്പോൾ 100 കോടിക്ക് മുകളിൽ ആസ്തിയുമായി ഞെട്ടിക്കുന്ന തമന്നയുടെ സാമ്രാജ്യം; തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരസുന്ദരി ആയുള്ള വളർച്ച..!!

thamannah
1,402

മുംബൈയിൽ വജ്ര വ്യാപാരിയുടെ മകളായിട്ട് ആയിരുന്നു തമ്മനയുടെ ജനനം. ആഗ്രഹിച്ചത് ബോളിവുഡ് നായിക വേഷം ആയിരുന്നു എങ്കിൽ കൂടിയും തിളങ്ങാൻ കഴിഞ്ഞത് തമിഴകത്തും ഒപ്പം തെലുങ്കിലും ആയിരുന്നു. മോഡലിങ്ങിൽ നിന്നും ഹിന്ദി ചിത്രത്തിൽ കൂടി ആയിരുന്നു തമന്നയുടെ തുടക്കം എങ്കിൽ കൂടിയും തമന്ന എന്ന താരത്തിനെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത് തെന്നിന്ത്യൻ സിനിമയിൽ നായിക വേഷത്തിലേക്ക് എത്തുന്നതിൽ കൂടി ആയിരുന്നു.

2007 അഭിനയ ലോകത്തിലേക്ക് എത്തുന്ന തമന്നയുടെ ആദ്യ ചിത്രം പൊട്ടിപാളീസായി. എന്നാൽ ഹാപ്പി ഡേയ്സ് എന്ന ചിത്രത്തിൽ കൂടി യുവാക്കളുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ തമ്മന്നക്ക് കഴിഞ്ഞു. തുടർന്ന് തമിഴിലും തെലുങ്കിലുമായി തമ്മന്ന എന്ന മിക്കി ബ്യൂട്ടി നിറഞ്ഞാടി.

എന്നാൽ പിന്നീട് നയൻ‌താര അടക്കമുള്ള താരസുന്ദരികൾ എത്തിയതോടെ തമന്നക്ക് ചെറുതായി പ്രതാപം നഷ്ടമായി. അയൺ, പയ്യ തുടങ്ങിയ ചിത്രങ്ങളിൽ കൂടി ആയിരുന്നു തമിഴകത്തെ തന്റെ സ്ഥാനം തമന്ന അരക്കിട്ട് ഉറപ്പിക്കുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ഐറ്റം ഡാൻസിൽ കൂടി വീണ്ടും ഞെട്ടിച്ചു എന്ന് വേണം പറയാൻ.

കവലയ്യ എന്ന ഗാനത്തിൽ കൂടി വീണ്ടും തെന്നിന്ത്യൻ സിനിമ ലോകത്തിനെ ഉലച്ച തമന്ന പ്രതിഫലമായി വാങ്ങിയത് നാല് കോടിയോളം ആയിരുന്നു. ഒരു ചിത്രത്തിൽ അഭിനയിക്കാൻ അഞ്ച് കോടി വാങ്ങുന്ന തമന്ന ഡാൻസും കുറച്ചു സീനുകളും ചെയ്യാൻ വേണ്ടി മാത്രം നാല് കോടിയോളം വാങ്ങിയത്. അത് തന്നെയാണ് താരത്തിന്റെ റേഞ്ചും. നയൻ‌താര എന്ന ലേഡി സൂപ്പർസ്റ്റാർ പദവിയിൽ തമന്നയിലേക്ക് എത്തുമെന്ന് ആരാധകർ പറയുന്നു.

120 കോടി രൂപയോളം ആണ് തമന്നയുടെ ആസ്തി. അറുപത് ലക്ഷം മുതൽ ഒരു കോടി വരെയാണ് തമന്ന ഐറ്റം സോങ് ചെയ്യാൻ വേണ്ടി മാത്രം വാങ്ങുന്നത്. ഒരു സിനിമക്ക് വാങ്ങുന്നത് നാല് മുതൽ അഞ്ചു കോടി വരെയാണ്. കൂടാതെ 15 കോടിയോളമാണ് ഓരോ വർഷവും തമന്ന സമ്പാദിക്കുന്നതായി കണക്കുകൾ പറയുന്നു.

പതിനാറു കോടിയോളം വില മതിക്കുന്ന ഒരു അപ്പാർട്ട്മെന്റ് തമന്നക്ക് മുംബൈയിൽ ഉണ്ട്. കൂടാതെ ലാൻഡ് റോവർ ഡിസ്കവറി, ബി എം ഡബ്ള്യു 5 സീരിസ്, ബെൻസ് വാഹനങ്ങൾ ഉള്ള തമന്നക്ക് ഒരു 2015 മുതൽ ഒരു ജുവല്ലറി ഉടമ കൂടിയാണ്.