മധുരരാജയും ലൂസിഫറും ഉണ്ടാകണമെങ്കിൽ മമ്മൂട്ടിയും മോഹന്‍ലാലും തന്നെ വേണം, അത്തരം ചിത്രങ്ങൾ ഉള്ളപ്പോഴേ തങ്ങൾക്ക് നിലനിൽപ്പ് ഉള്ളൂ: സിദ്ദിഖ്..!!

58

മലയാള സിനിമയുടെ സൂപ്പർ താരങ്ങൾ ഉള്ളത് കൊണ്ടാണ് തന്നെ പോലെയുള്ള നടന്മാർക്ക് അവസരങ്ങൾ ലഭിക്കുന്നത് എന്ന് നടൻ സിദ്ദിഖ്.

മലയാളത്തിൽ മാത്രമാണ് അഭിനയ ശേഷിയുള്ള സൂപ്പർ താരങ്ങൾ ഉള്ളൂ എന്നും, വിജയ് സൂപ്പർസ്റ്റാർ ആണ് പക്ഷെ മികച്ച നടൻ ആണെന്ന് പറയാൻ കഴിയില്ല എന്നും സിദ്ദിഖ് പറയുന്നു.

മലയാള സിനിമയിൽ സഹനടന്മാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് എന്നും അവർ എല്ലാവരും മികച്ച അഭിനയതേക്കാൾ ആണ് എന്നും അവർ തമ്മിൽ കടുത്ത മത്സരം ആണെന്നും സിദ്ദിഖ് പറയുന്നു.

താൻ വലിയ നടൻ അല്ല എന്നും താൻ അഭിനയിക്കുന്ന ചിത്രങ്ങൾ വലിയ വിജയങ്ങൾ നേടുന്നത് കൊണ്ടാണ് അടുത്ത ചിത്രങ്ങൾ ലഭിക്കുന്നത് എന്നും ‘സൂപ്പർസ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നിൽക്കുന്നത്. ‘മധുരരാജ’ എന്ന സിനിമ ഉണ്ടാകണമെങ്കിൽ മമ്മൂക്കയും ‘ലൂസിഫർ’ എന്ന സിനിമ വരണമെങ്കിൽ മോഹൻലാലും വേണം. ഈ സൂപ്പർതാരങ്ങളെ ആശ്രയിച്ചാണ് ഇൻഡസ്ട്രി നിൽക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാർ നിലനിൽക്കുന്നത്.

നമ്മുടെ സൂപ്പർതാരങ്ങൾ സൂപ്പർ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർ നടനാണെന്ന് പറയാൻ കഴിയില്ല എന്നും സിദ്ദിഖ് കൂട്ടിചേർത്തു.

You might also like