ഞാൻ ആകെ കിടപ്പറ സീൻ ചെയ്തത് മമ്മൂക്കൊപ്പം; രണ്ട് തുണിക്കഷ്ണം മാത്രം സ്വിം സ്യൂട്ട് എന്ന് പറഞ്ഞു തന്നിട്ടുണ്ട്; അഭിനയം നിർത്താനുള്ള കാരണങ്ങൾ പറഞ്ഞ് പഴയകാല നടി അഞ്ജു..!!

26,002

ബാലതാരമായി എത്തി അഭിനയ ലോകത്തിലേക്ക് നായിക ആയി അടക്കം തിളങ്ങി നിന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ ആണ് ബേബി അഞ്ജു എന്ന പേരിൽ അഭിനയ ജീവിതം തുടങ്ങിയ അഞ്ജു. മലയാളം, തമിഴ് സിനിമകളിൽ ആയിരുന്നു അഞ്ജു കൂടുതലും തിളങ്ങി നിന്നത്.

തമിഴ്‌നാട്ടിൽ ജനിച്ച അഞ്ജു തന്റെ രണ്ടാം വയസ്സ് മുതൽ അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്നയാൾ ആണ്. 1979 ൽ പുറത്തിറങ്ങിയ ഉതിരിപ്പൂക്കൾ എന്ന ചിത്രത്തിൽ കൂടി ആണ് അഞ്ജു അഭിനയ ജീവിതം ആരംഭിക്കുന്നത്. 1982 ൽ ഓർമക്കായി എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാളത്തിലേക്ക് എത്തുന്നത്. എന്നാൽ ബാലതാരത്തിൽ നിന്നും 1989 ൽ രുഗ്മിണി എന്ന മലയാളം ചിത്രത്തിൽ കൂടി അഞ്ജു നായിക ആയി അരങ്ങേറുന്നത്.

കെ.പി കുമാരൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ആദ്യ നായിക ചിത്രത്തിൽ കൂടി തന്നെ അഞ്ജുവിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയും ചെയ്തു. തുടർന്ന് മലയാള സിനിമയിൽ തിരക്കേറിയ അഭിനയത്രി ആയി മാറാൻ അഞ്ജുവിന് കഴിഞ്ഞു.

മ്മൂട്ടിക്കൊപ്പം തുടർച്ചായി അവസരങ്ങൾ ലഭിച്ചു, നീലഗിരിയിലും കിഴക്കൻ പത്രോസിലും കൗരവറിലും കോട്ടയം കുഞ്ഞച്ചനിലും മമ്മൂട്ടിക്കൊപ്പം അഞ്ജു അഭിനയിച്ചു. ഒപ്പം മോഹൻലാലിനൊപ്പം മിന്നാരം എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അന്നത്തെ ഒട്ടുമിക്ക താരങ്ങൾക്കും ഒപ്പം അഭിനയിച്ച അഞ്ജു എന്നാൽ 1996 കഴിഞ്ഞതോടെ ചുരുക്കം ചിത്രങ്ങളിലേക്ക് ഒതുങ്ങുക ആയിരുന്നു.

അഭിനയ ജീവിതത്തിൽ ഉണ്ടാവാ വിഷമങ്ങളെ കുറിച്ചും അറിവില്ലായ്മയിൽ ചെയ്ത കാര്യങ്ങളെ കുറിച്ചും അഭിനയം നിർത്താൻ ഉണ്ടായ കാരണങ്ങളും എല്ലാം താരം പറയുന്നത് ഇങ്ങനെയാണ്. കന്നഡ നടൻ ടൈഗർ പ്രഭാകറിനെ ആയിരുന്നു 1995 ൽ അഞ്ജു വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിൽ അർജുൻ പ്രഭാകർ എന്ന മകൻ ജനിക്കുകയും ചെയ്തു.

എന്നാൽ പ്രഭാകരുമായുള്ള അഞ്ജുവിന്റെ കുടുംബ ജീവിതം നീണ്ടു നിന്നത് വെറും ഒരു വര്ഷം മാത്രമായിരുന്നു. ഒരു വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. എന്നാൽ അതിന് ശേഷം കുഞ്ഞിനെ നോക്കുന്നതിനും പഠനത്തിനുമായി താരം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുക ആയിരുന്നു. എന്നാൽ പിന്നീട് ടെലിവിഷൻ സീരിയലുകളിൽ കൂടി താരം കൂടുതൽ സജീവമായി മാറുക ആയിരുന്നു.

എന്നാൽ അഭിനയ ലോകത്തിൽ നിന്നും ഇടവേളയെടുത്ത അഞ്ജുവിനെ പിന്നീട് എങ്ങും കാണാതെ ആയതോടെ അഞ്ജു മരിച്ചു എന്ന തരത്തിൽ അടക്കം വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്ത വ്യാജം ആണെന്ന് തെളിയിക്കാൻ വീണ്ടും മാധ്യങ്ങൾക്ക് മുന്നിൽ അഞ്ജു തന്നെ പ്രത്യക്ഷപ്പെട്ടു.

താൻ നായിക വേഷങ്ങൾ ചെയ്യുന്ന സമയത്തിൽ സ്വിം സ്യൂട്ട് ധരിച്ച് പൂളിൽ ചാടുന്ന സീൻ ഉണ്ടായിരുന്നു. രണ്ട് തുണി കഷണങ്ങൾ ആയിരുന്നു അവർ സ്വിം സ്യൂട്ട് ആയി തന്നത്. എന്നാൽ അത് കണ്ടപ്പോൾ ധരിക്കാൻ കഴിയില്ല എന്ന് ഞാൻ തീർത്തു പറഞ്ഞതോടെ.. എന്റെ താല്പര്യത്തിന് അനുയോജ്യമായ തരത്തിലുള്ള സ്വിം സ്യൂട്ട് ആയിരുന്നു ധരിച്ചത്.

ലവ് ആക്ഷൻ ഡ്രാമ സമയത്തിൽ നയൻ‌താര എന്നോട് പൊട്ടിത്തെറിച്ചു; പിന്നീട് എനിക്കും തോന്നി മനസാക്ഷിക്ക് നിരക്കാത്ത കാര്യമായാണ് ഞാൻ പറഞ്ഞതെന്ന്; ധ്യാൻ ശ്രീനിവാസൻ ലൊക്കേഷൻ അനുഭവം പങ്കുവെക്കുന്നു..!!

എന്നാൽ അത് ധരിച്ച് ഞാൻ ഷൂട്ട് ചെയ്യാൻ എത്തിയപ്പോൾ സംവിധായകന്റെ മുഖത്ത് ദേഷ്യം മാത്രമായിരുന്നു കണ്ടത്. അന്ന് അയാളെ പേടിച്ച് ആഴമുള്ള പൂളിലേക്ക് ചാടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ നിർബന്ധത്തിന് വഴി അറിയാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കിടപ്പറ സീൻ ചെയ്തത് മമ്മൂട്ടിക്കൊപ്പം ആയിരുന്നു. കൗരവർ എന്ന ചിത്രത്തിൽ ആയിരുന്നു അത്.

എന്നാൽ അതൊരിക്കലും ഒരു മോശം സീൻ ഒന്നുമായിരുന്നില്ല. പിന്നീട് മകന്റെ പഠനം ഒക്കെ ആയി ചേർത്താണ് അഭിനയ ലോകത്തിൽ നിന്നും പോയത്. തന്നെ എങ്ങും കാണാതെ ആയതോടെ ആയിരുന്നു മരിച്ചു എന്ന തരത്തിൽ വാർത്തകൾ എത്തിയത്. എന്നാൽ ആ സമയത്തിൽ ഞാൻ തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നു. അന്ന് പലരും തേടിപ്പിച്ച് തന്നെ വിളിച്ചിരുന്നു. അഞ്ജു പറയുന്നു.

You might also like