ലോക്സഭാ സ്ഥാനാർത്ഥിയോ..?? ഞാനോ..? മോഹൻലാൽ പ്രതികരിക്കുന്നു..!!

71

രണ്ടു ദിവസം മുന്പാണ് മോഹൻലാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ഫോട്ടോ ഷെയർ ചെയ്തത്, അതോടൊപ്പം അദ്ദേഹം വിശ്വശാന്തി എന്ന തന്റെ സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു എന്നും എല്ലാ വിധ പിന്തുണയും നൽകാം എന്നും അറിയിച്ചു എന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് വഴി അറിയിചിരുന്നു. പിന്നീട് ശ്രീ. നരേന്ദ്ര മോദിയും മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോ ഇന്നലെ ഷെയർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങൾ മോഹൻലാൽ ബിജിപിയിലേക്ക് എന്ന വാർത്തയുമായി എത്തിയത്.

തിരുവനന്തപുരത്ത് ശശി തരൂരിന്റെ എതിർ സ്ഥാനാർഥിയായി മോഹൻലാൽ മത്സരിക്കും എന്നതുമാണ് വാർത്ത എത്തിയത്.

മോഹൻലാൽ ഇപ്പോൾ ഈ വിവാദങ്ങൾക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ്

” താൻ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് എന്നും തിരുവനന്തപുരത്ത് ലോക്സഭാ സ്ഥാനാർഥി ആകുന്നതിനെ കുറിച്ചു തനിക്ക് അറിയാത്തത് താൻ അതിനെ കുറിച്ചു പ്രതികരിക്കുന്നില്ല, വളരെ നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച ആണ് പ്രധാനമന്ത്രിയുമായി നടത്തിയത്. ഒരു വലിയ ലക്ഷ്യമുള്ള ട്രസ്റ്റിനെ കുറിച്ച് അറിയാൻ വേണ്ടി ആയിരുന്നു, മുമ്പ് മാറ്റ് പാർട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും പലതവണ കാണുകയും സംസാരിക്കുയകയും ചെയ്തിട്ടുണ്ട് എന്നും മോഹൻലാൽ പറയുന്നു.

Mohanlal, A 2019 BJP Candidate? A Meeting, Facebook Post Stir Speculation – mohanlal reply

You might also like