കേരളത്തിലെ അശ്‌ളീല വാട്‌സ്ആപ്പ് മാഫിയ; പ്രധാനി അറസ്റ്റിൽ

135

വാട്ട്സപ്പ് വഴി അശ്ളീല സന്ദേശങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും നഗ്ന വീഡിയോകളും അയക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെ നേതാവിൽ ഒരാളെ പോലീസ് അറസ്റ് ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലും വേരുകൾ ഉള്ള നൂറിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി ആയിരത്തിലേറെ വീഡിയോകൾ ആണ് ദിനംപ്രതി അയക്കുന്നത്. ഈ മാഫിയയിൽ ബന്ധപ്പെട്ട കൂടുതൽ ആളുകൾക്കായി കേരള പോലീസ് വല വിരിച്ചു കഴിഞ്ഞു.

ഈ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി നസീന മൻസിലിൽ സിദ്ദിക്ക് ആണ് അറസ്റ്റിൽ ആയത്.

സിദ്ദിഖ് മാത്രം 30 ലേറെ ഗ്രൂപ്പുകൾ തുടങ്ങി തിരുവനന്തപുരം മുതൽ എറണാകുളം ആളുകളെ ഒരുമിപ്പിച്ച് വീഡിയോകൾ ഷെയർ ചെയ്യുന്നത്. ഓരോ ഗ്രൂപ്പിലും ദിനം പ്രതി എത്തുന്നത് നൂറിലെ വീഡിയോകൾ, കൂടാതെ 1000ലേറെ നഗ്ന ഫോട്ടോകളും ഗ്രൂപ്പ് വഴി ഷെയർ ചെയ്യുന്നത്. സിദ്ദിഖിനെ ചോദ്യം ചെയ്തതിലൂടെ സംഭവത്തിന്റെ ഭീകരത മനസിലാക്കിയ പോലീസ് കൂടുതൽ ആളുകൾക്കായി വല വിരിച്ചിരിക്കുകയാണ്. പ്രതിയുടെ ഫോൺ പരിശോധിക്കുന്ന പോലീസ് കൂടുതൽ ആളുകളുടെ ഉടൻ അറസ്റ്റ് ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.

രണ്ടാഴ്ച മുന്നേ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച പരാതിയിൽ നടന്ന അന്വേഷണത്തിൽ ആണ് സിദ്ധിക്ക് അറസ്റ്റിൽ ആയത്. യുവ നടിയുടെ ഫോട്ടോയും വീഡിയോയും വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നത് എന്ന പരാതിയാണ് പോലീസ് ലഭിച്ചത്.

പോലീസിന്റെ ഊർജിത അന്വേഷണത്തിൽ കുട്ടികളുടെയും വിദ്യാർഥികളുടെയും വീട്ടമ്മമാരുടെയും വീഡിയോകൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പിൽ നിന്നും ആണ് നടിയുടെ വീഡിയോയും പ്രചരിപ്പിച്ചത് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി സിദ്ധിക്കിനെ അറസ്റ്റ് ചെയ്തത് ഈസ്റ്റ് സി ഐ സാജു വർഗീസും, സംഘവും ചേർന്നാണ്

You might also like