വീടില്ല, കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിതം; ബേബി ചേച്ചിക്ക് സഹായവുമായി മോഹൻലാൽ..!!

53

മോഹൻലാൽ എന്ന മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിട്ടു വർഷം നാൽപ്പത് കഴിയുന്നു. സിനിമക്ക് ഒപ്പം നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ മുൻ പന്തിയിൽ ആണ് മോഹൻലാൽ.

കുറെ വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെയാണ്, മോഹൻലാൽ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് വാർത്ത ആക്കാൻ നിന്നാൽ അതിന് മാത്രമേ സമയം കാണൂ എന്നാണ്.

ഇപ്പോഴിതാ എറണാകുളം പ്രസ് ക്ലബ്ബ് ജീവനക്കാരിയായ ബേബി ചേച്ചിക്ക് വീട് വെക്കാൻ ധനസഹായം നൽകിയിരിക്കുകയാണ് മോഹൻലാൽ. സ്വന്തമായി ഒരു വീട് എന്ന വർഷങ്ങളായുള്ള സ്വപ്നമാണ് ഇതോടെ സാധ്യമാകുന്നത്. വീട് നിർമ്മാണത്തിന്റെ ആദ്യ ചെക്ക് 2ലക്ഷം മോഹൻലാൽ നേരിട്ട് ബേബിക്കു കൈമാറി.

ഇടവേള ബാബു, ജഗദീഷ് അജു വർഗീസ്, ദീപക് ധർമ്മടം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാധ്യമപ്രവർത്തകൻ ദീപക് ധര്‍മ്മടം ആണ് ബേബിയുടെ അപേക്ഷയും കഷ്ടപാടുകളും മോഹൻലാലിനോട് പറഞ്ഞത്. കേരളം മഹാ പ്രളയത്തിൽ അകപ്പെട്ടപ്പോൾ പത്ത് കോടിയോളം രൂപയാണ് മോഹൻലാൽ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ തുടങ്ങിയ സന്നദ്ധ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ വഴി നൽകിയത്.

You might also like