കെവിൻ വധക്കേസ്; തന്റെ പ്രിയതമനെ കൊന്ന പിതാവിനും സഹോദരനും എതിരെ മൊഴി നൽകാൻ നീനു ഇന്ന് കോടതിയിൽ..!!

47

കേരളത്തെ ഞെട്ടിച്ച ദുരഭിമാന കൊലയാണ് കഴിഞ്ഞ വർഷം കോട്ടയത്തു നടന്നത്. കെവിനെ വീടാക്രമിച്ച് ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ആയിരുന്നു.

ഈ കേസിന്റെ വിചാരണയാണ് ഇപ്പോൾ കോട്ടയത്ത് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതിയിൽ നടക്കുന്നത്. വിചാരണ തുടങ്ങിയ മൂന്നാം ദിവസം കേസിൽ ഏറെ പ്രധാനപ്പെട്ടത് ആണ്. തന്റെ പ്രിയതമനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയ പിതാവിനും സഹോദരനും എതിരെ സാക്ഷി പറയാൻ ആണ് നീനു ഇന്ന് കോടതിയിൽ എത്തുന്നത്.

കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ കോട്ടയം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ ജഡ്ജി സി ജയചന്ദ്രൻ മുമ്പാകെ ആണ് വിസ്തരിക്കുന്നത്.

ഗൂഢാലോചനയിൽ നീനുവിനെ പിതാവ് ചാക്കോയുടെ പങ്ക് തെളിയിക്കുന്നത് നീനുവിനെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയത് കൊണ്ട് നീനുവിനെ മൊഴി ഏറെ പ്രധാനപ്പെട്ടത് ആണ്.