ദേശാഭിമാനിയുടെ അക്ഷരമുറ്റം മെഗാ ഇവെന്റിൽ മുഖ്യാതിഥിയായി മോഹൻലാൽ കോട്ടയത്ത് എത്തുന്നു..!!

254

ഒഡീസിയ – ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് മത്സരത്തിന്റെ മെഗാ ഫൈനൽ ശനിയാഴ‌്ച കോട്ടയം ബേക്കർ മെമ്മോറിയൽ സ‌്കൂൾ ക്യാമ്പസിൽ നടക്കും. അക്ഷരമുറ്റത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥിയായി എത്തും.

ഫെബ്രുവരി 9ന് അക്ഷരമുറ്റത്തിന്റെ മെഗാ ഇവന്റ് നടക്കുന്നത്. ജില്ലാ തലത്തിൽ വിജയിച്ച 224 പേര് ആണ് ഫൈനലിൽ പങ്കെടുക്കുന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആണ് ചടങ്ങ് ഉത്ഘാടനം ചെയ്യുന്നത്.

ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം ആയി നൽകുന്നത്. കൂടാതെ കുടുംബ സമേതം വടക്കേ ഇന്ത്യൻ യാത്രയും ഉണ്ടാകും. രണ്ടാം സ്ഥാനം നേടുന്ന ആൾക്ക് 5000 രൂപയാണ് സമ്മാനം. കലക്ടർ പി കെ സുധീർബാബു, അക്ഷരമുറ്റം ബ്രാൻഡ്‌ അംബാസിഡർ മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

You might also like