മോഹൻലാൽ ബിജെപി സ്ഥാനാർഥി ആകില്ല; കാരണങ്ങൾ ഇതെല്ലാം..!!

146

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ആകുന്ന വിഷയങ്ങളിൽ ഒന്നാണ് മലയാളത്തിലെ പ്രിയ നടൻ മോഹൻലാലിൻറെ രാഷ്ട്രീയ പ്രവേശനം.

തന്റെ നിലപാടുകളുടെ പേരിൽ നിരവധി തവണ മോഹൻലാൽ, കുമ്മ്യൂണിസ്റ് അനുഭാവിയും, ബിജെപി അനുഭാവിയും കൊണ്ഗ്രൻസ് അനുഭാവിയും ഒക്കെ ആയിട്ടും ഉണ്ട്.

എന്നാൽ, ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് കൊടുംബിരി കൊണ്ട് നിൽക്കുമ്പോൾ മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി ആകുന്നു എന്ന രീതിയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പ്രമുഖ ബിജെപി നേതാവ് ഒ രാജഗോപാൽ ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ സ്ഥാനാർഥി ആക്കാൻ ബിജെപി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും മോഹൻലാൽ ബിജെപി അംഗം അല്ലെങ്കിൽ കൂടിയും അനുഭാവി ആണ് എന്നാണ് ഒ രാജഗോപാൽ പറയുന്നത്.

എന്നാൽ തനിക്ക് എതിരെ വരുന്ന ആക്രമണങ്ങൾക്ക് വിമർശനങ്ങൾക്കും പതിവ് ശൈലിയിൽ തന്നെ മൗനത്തിൽ ആണ് മോഹൻലാൽ.

ശബരിമല വിഷയവും കാര്യങ്ങളും മുൻ നിർത്തി ബിജെപിക്ക് കേരളത്തിൽ മികച്ച വോട്ട് ബാങ്ക് ആക്കാൻ കഴിയും എന്നുമുള്ള ശ്രമത്തിൽ താമര വിരിയിക്കാൻ തന്നെയാണ് ബിജെപി കച്ച കെട്ടി ഇറങ്ങുന്നത്.

എന്നാൽ തിരുവനന്തപുരത്ത് അതി ശക്തനായ ശശി തരൂരിനെ ആയിരിക്കും ബിജെപി നേരിണ്ടി വരുക. രാഷ്ട്രീയ ബലം മാത്രം ഉപയോഗിച്ച് തറ പറ്റിക്കാൻ ബിജെപിക്ക് കഴിവ് ഇല്ലാത്തത് കൊണ്ടാണ് മോഹൻലാലിനെ പോലെ ആരാധക ശക്തിയുള്ള ഒരാളെ ബിജെപി തേടുന്നത്.

മോഹൻലാൽ, സിനിമയുടെ വലിയ തിരക്കുകളിൽ തന്നെയാണ് ഇപ്പോൾ, കാരണം വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മരക്കാർ, തുടർന്ന് ബിഗ് ബ്രദർ, ശേഷം ഇട്ടിമാണി, അരുൺ ഗോപി ചിത്രം എന്നിവയാണ് ഇനി മോഹന്ലാലിന്റേതായി വരാൻ ഉള്ളത്.

അതുപോലെ തന്നെ മോഹൻലാൽ – സൂര്യ നായകന്മാർ ആയി എത്തുന്ന തമിഴ് ചിത്രം കാപ്പാനും എത്തുന്നുണ്ട്. കൂടാതെ 1200 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന മഹാഭാരത കഥയും സിനിമ ആക്കുകയാണ്.

താര സംഘടനായ അമ്മയുടെ പ്രസിഡന്റ് ആയി നിരവധി തലവേദനകൾ ഉള്ള മോഹൻലാൽ, രാഷ്ട്രീയ പ്രവേശനം അടഞ്ഞ അധ്യായം ആണ്.

കൂടാതെ മോഹൻലാലിനെ അടുത്ത സുഹൃത്തുക്കളായ ബി ഉണ്ണികൃഷ്ണനും, ഗണേഷ് കുമാറും മികച്ച രാഷ്ട്രീയ നിലപാടുകളോടെ നിൽക്കുമ്പോഴും ഇവരുടെ ഉപദേശവും കണക്കിൽ എടുത്ത് ആയിരിക്കും മോഹൻലാൽ എത്തുക. അങ്ങനെ വരുമ്പോൾ ലാൽ ബിജെപിയിൽ എത്തുന്നതിൽ വിദൂര സാധ്യതകൾ പോലും ഇല്ല.

തിരുവനന്തപുരത്ത് സുരേഷ് ഗോപിയെ പരിഗണിക്കുമ്പോൾ ആ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ മറികടന്ന് മോഹൻലാൽ എത്താൻ ഉള്ള സാധ്യതകൾ വളരെ കുറവ് മാത്രം ആണ്.

മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഒ രാജഗോപാൽ..!!

അതുപോലെ തന്നെ തനിക്ക് ഒരു പിടിയും ഇല്ലാത്ത മേഖലയാണ് രാഷ്ട്രീയം എന്നും നിരവതി സുഹൃത്തുക്കൾ തന്നെ രാഷ്ട്രീയത്തിലേക്ക് നിർബന്ധിച്ചു എങ്കിൽ കൂടിയും തനിക്ക് താല്പര്യം ഇല്ല എന്ന് മോഹൻലാൽ തുറന്ന് വ്യക്തമാക്കിയിരുന്നു.

You might also like