റോബിൻ ഫാൻസിന്റെ പവർ കണ്ട് കണ്ണുതള്ളി കുട്ടി അഖിൽ; ഇത്രക്കും താൻ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും താരം..!!

283

Kutti Akhil about Dr. Robin and his fans power big boss malayalam season 4

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം. അതിന്റെ നാലാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. വമ്പൻ ആവേശത്തോടെ അവസാന ഘട്ടത്തിൽ ആണ് ഇപ്പോൾ ബിഗ് ബോസ് ഉള്ളത്.

ബിഗ് ബോസ് സീസൺ നാലാം ഭാഗത്തിൽ ആരാണ് വിജയി എന്നുള്ളത് രണ്ടാമത്തെ കാര്യം ആയിരിക്കെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് വീട്ടിൽ നിന്നും തന്റെ അസാമാന്യമായ പെർഫോമൻസ് കൊണ്ട് നേടിയെടുത്തത് വല്ലാത്തൊരു ഫാൻസ്‌ പവർ തന്നെ ആണെന്ന് പറയേണ്ടി വരും.

ബിഗ് ബോസ് വീട്ടിൽ റോബിന് എതിരാളികൾ കൂടുതൽ ആണെങ്കിൽ പുറത്ത് അദ്ദേഹം മടങ്ങി എത്തിയപ്പോൾ കിട്ടിയ സ്വീകരണം മാത്രം മതി റോബിന്റെ ഫാൻസ്‌ പവർ എന്താണ് എന്നുള്ളത് മനസിലാക്കി എടുക്കാൻ. ബിഗ് ബോസ് വീട്ടിൽ സുചിത്ര പുറത്തായതിന് പിന്നാലെ റോബിനെതിരെ രൂക്ഷമായ വിമർശനം നടത്തിയ ആൾ ആണ് കുട്ടി അഖിൽ.

എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്നതോടെ കിളി പോയ അവസ്ഥയിൽ ആയിരുന്നു കുട്ടി അഖിൽ. ഷോയിൽ നിന്നും റോബിൻ ഔട്ട് ആകുന്നതിൽ അഖിൽ തന്റെ ന്യായീകരണം പറയുമ്പോൾ അത് പൂർണ്ണമായും സത്യം അല്ലായിരുന്നു.

റോബിൻ റിയാസിനെ അടിച്ചു എന്ന് അഖിൽ പറയുമ്പോൾ ആ സംഭവം നടക്കുമ്പോൾ അഖിൽ അവിടെ ഇല്ലായിരുന്നു എന്നുള്ളത് ആണ് സത്യം. എന്നാൽ റോബിൻ ബാത്ത് റൂമിൽ നിന്നും പുറത്തു വന്നപ്പോൾ ശ്വാസം തടസം ഉള്ളതായി തോന്നിയില്ല എന്നും പിന്നീട് അത് ആക്ട് ചെയ്തത് ആയിരുന്നു എന്നും അഖിൽ ആരോപിച്ചിരുന്നു.

എന്നാൽ ഇതൊക്കെ കഴിഞ്ഞു ബിഗ് ബോസിൽ നിന്നും പുറത്താക്കുന്ന അവസ്ഥയിൽ നീങ്ങിയതും റോബിൻ ഫാൻസ്‌ കാരണം ആണ് എന്നുള്ളത് ആണ് മറ്റൊരു വസ്തുത.

പുറത്തു വന്ന അഖിൽ റോബിൻ ഉണ്ടാക്കിയ ഫാൻസ്‌ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് തന്നെ വേണം പറയാൻ. ഇതാണ് ശരിക്കുള്ള ബിഗ് ബോസ് കളി അഖിൽ മനസിലാക്കാൻ വൈകി പോയി എന്നും വേണം എങ്കിൽ പറയാം.