അവർ ചെയ്തതിന് അവർ തന്നെ ഫേസ് ചെയ്യണം; ദിൽഷയെക്കുറിച്ച് ആരതി പറഞ്ഞ വാക്കുകൾ വൈറൽ..!!

82

മലയാളത്തിൽ ബിഗ് ബോസ് ഇതുവരെയും നാല് സീസണുകൾ ആണ് ഉണ്ടായിരുന്നത്. മലയാളികൾ ഏറെ ആഘോഷത്തോടെ സ്വീകരിക്കുന്ന റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. നാല് സീസണുകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് നാലാം സീസണായിരുന്നു.

വലിയ താരങ്ങളൊന്നും ഉണ്ടായിരുന്നില്ല കൂടിയും മത്സരിച്ച എല്ലാ താരങ്ങളും മികച്ച മത്സരം തന്നെയാണ് കാഴ്ചവെച്ചത്. ബിഗ്ബോസിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോയ താരമായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

എന്നാൽ ബിഗ്ബോസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം തന്നെയായിരുന്നു ഡോക്ടർ. ബിഗ്ബോസിൽ നിന്ന് പുറത്തു വന്നിരുന്നെങ്കിൽ കൂടിയും തന്റെ ആരാധകരെ ഒന്നിച്ച് നിർത്താൻ റോബിന് കഴിഞ്ഞു. ബിഗ് ബോസിൽ റോബിൻ പലപ്പോഴും ഒരു പ്രണയം പറഞ്ഞിരുന്നു.

അത് സഹ മത്സരാർത്ഥി ആയ ദിൽഷയോടെ ഉള്ളതായിരുന്നു. ബിഗ് ബോസ് ഹൗസിൽ ദിൽഷ റോബിനോട് ശക്തമായ രീതിയിൽ പ്രണയ നിരസിക്കൽ ഒന്നും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഗ്രാൻഡ്ഫിനാലയിൽ റോബിൻ ആരാധകർ പിന്തുണ നൽകിയത് തന്നെയായിരുന്നു.

മികച്ച വോട്ട് നേടി വിജയിക്കാനുള്ള കാരണവും അതുതന്നെയാണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ബിഗ് ബോസ് വിന്നർ ആയി തിരിച്ചെത്തിയ ദില്‍ഷാ റോബിനോട് തനിക്ക് പ്രണയം ഒന്നുമില്ല എന്ന് വെളിപ്പെടുത്തുകയായിരുന്നു.

dilsha prasannan robin radhakrishnan

എന്നാൽ റോബിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളായിരുന്നു അവതാരകയും മോഡലും സംരംഭകയും എല്ലാമായിരുന്ന ആരതിപ്പൊടി. ഇന്ന് വമ്പൻ ആരാധകരുള്ള സോഷ്യൽ മീഡിയ താരങ്ങളാണ് ആരതി പൊടിയും അതുപോലെതന്നെ റോബിനും.

ദിൽഷ മാറി ആരതി പൊടി റോബിന്റെ ജീവിതത്തിലേക്ക് വന്നതോടെ ദിൽഷയെയും അതുപോലെതന്നെ ആരതി പൊടിയെയും ചേർന്നുള്ള താരതമ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി. എന്നാൽ ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ച് എത്തിയിരിക്കുകയാണ് ആരതി പൊടി.

suchithra robin bigg boss

ഞാൻ ചേട്ടന്റെ ജീവിതത്തിലേക്ക് വന്നശേഷം എന്നെയും ബിഗ് ബോസിൽ ടൈറ്റിൽ വിജയി ആയ പെൺകുട്ടിയും ചേർത്ത് കമ്പാരിസണുകൾ വരുന്നുണ്ട്. എന്നാൽ അക്കാര്യത്തിൽ എനിക്ക് വലിയ താല്പര്യമില്ല. കാരണം ആ പെൺകുട്ടി നേരത്തെ തന്നെ തന്റെ കരിയറിൽ വിജയം നേടിയ ആളാണ്.

അവർ അവരുടെ പ്രൊഫഷണലുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ വിജയം നേടിയ വ്യക്തിയാണ്. ആ കുട്ടിയുടെ ഡാൻസും കാര്യങ്ങളും കാണുമ്പോൾ കുറേ കമന്റുകൾ ഞാൻ വായിച്ചിട്ടുണ്ട്. ആ കുട്ടി എന്തു ചെയ്യുന്നത് അതിന്റെ പ്രൊഫഷന്റെ ഭാഗമായിട്ടാണ്. ഇപ്പോൾ അവരുടെ ഫാൻസ് വന്ന് തെറി വിളിച്ചുകൊണ്ട് പറയുകയാണ് നിങ്ങൾക്കും മനസ്സിലാകുന്നുണ്ടോ ആ കുട്ടിയുടെ വിഷമം.

എന്നാൽ എനിക്ക് ചോദിക്കാനുള്ളത് ഞാൻ എന്തിനാണ് അവരുടെ വിഷമം മനസ്സിലാക്കുന്നത്. ബിഗ്ബോസിൽ ഉള്ള ആളുകൾ ഫേമസ് ആകുന്നത് അവർ അവിടെ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലൂടെയാണ്.

അതിലൊന്നും ഇല്ലാത്ത ഞാൻ അവർ അനുഭവിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അവരിപ്പോൾ കേൾക്കുന്നത് അവർ ചെയ്ത കാര്യങ്ങൾ കൊണ്ടായിരിക്കാം ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല.

അവർ ചെയ്ത കാര്യങ്ങളിൽ അവർ തന്നെ ഫേസ് ചെയ്യണം അതിന്റെ ദേഷ്യം എന്നോട് തീർത്തിട്ട് കാര്യമില്ല. ഞാനൊരിക്കലും അവരെക്കുറിച്ച് നെഗറ്റീവ് പറയില്ല അവർക്ക് ഒരുപാട് ടാലന്റ് ഉള്ള കുട്ടിയാണ്. അവർ ചെയ്യുന്ന കാര്യങ്ങൾ അവരുടെ പ്രവർത്തന ഭാഗമായിട്ടാണ് ഞാൻ ചെയ്യുന്നത് എന്റെ പ്രൊഫഷന്റെ ഭാഗമായിട്ടും. ആരതി പറയുന്നു.