റോബിൻ വന്ന ഉത്ഘടന വേദിയിൽ ദിൽഷക്ക് ജയ് വിളി; ദേഷ്യം വന്ന റോബിൻ രാധാകൃഷ്ണൻ പറഞ്ഞത് കണ്ടോ..!!

122

മലയാളത്തിൽ ബിഗ് ബോസ് നാല് സീസണുകൾ കഴിഞ്ഞു എങ്കിൽ കൂടിയും നാലാം സീസൺ ആയിരുന്നു ഏറ്റവും മികവുള്ളത് എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായം പറഞ്ഞത്. ഏറ്റവും കൂടുതൽ ഫാൻസ്‌ ആർമികൾ ഉണ്ടായിരുന്നതും ഇത്തവണ ആണ്.

ബ്ലേസ്ലി , ദിൽഷ , ജാസ്മിൻ , റോബിൻ , കുട്ടി അഖിൽ , റിയാസ് എന്നിവർക്ക് ഫാൻസ്‌ ഗ്രൂപ്പും ആർമ്മിയും ഒക്കെ ഉണ്ടായിരുന്നു. ബിഗ് ബോസ്സിൽ സഹ താരത്തിന്റെ മുഖത്തടിച്ച വിഷയത്തിൽ പാതി വഴിയിൽ നിന്നും പുറത്തു ആയ ആൾ ആയിരുന്നു ഡോക്ടർ റോബിൻ.

suchithra robin bigg boss

എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്ന ശേഷം തന്റെ ആരാധകരെ ഇരട്ടിയാക്കിയ ആൾ കൂടി ആണ് റോബിൻ. ബിഗ് ബോസ് വീട്ടിൽ റോബിൻ ദിൽഷായോട് പ്രണയം പറഞ്ഞു എങ്കിൽ കൂടിയും ദിൽഷ അത് നിഷേധിച്ചിരുന്നു.

എന്നാൽ ആ പ്രണയം ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് എത്തുമ്പോൾ പൂർത്തി ആകും എന്നാണ് റോബിനും റോബിൻ ആർമിയും കരുതിയത് എങ്കിൽ കൂടിയും ദിൽഷ ബിഗ് ബോസ് വിജയം നേടി പുറത്തേക്ക് വന്നപ്പോഴും റോബിനോട് അകലം പാലിക്കുകയും സൗഹൃദം വേണ്ട എന്നുള്ള പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തു.

ഇപ്പോൾ നിരവധി ഉത്ഘാടനങ്ങളും സിനിമ താരവുമായി ഒക്കെ മാറിയിരിക്കുകയാണ് റോബിൻ. താൻ പഠിച്ച സ്കൂളിൽ റോബിൻ കഴിഞ്ഞ ദിവസം എത്തിയപ്പോൾ നേരിട്ടത് മോശം അനുഭവം ആയിരുന്നു. ഒരു പറ്റം ആളുകൾ റോബിൻ റോബിൻ എന്ന് വിളിച്ചപ്പോൾ മറ്റൊരു ഭാഗം ദിൽഷ ദിൽഷ എന്നുള്ള വിളികൾ ആണ് നടത്തിയത്.

ദിൽഷ ദിൽഷ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് റോബിനെ ഡീഗ്രേഡ് ചെയ്യുവാൻ ആയിരുന്നു ആളുകൾ ശ്രമിച്ചിരുന്നത്. ഇത്തരം ആളുകൾക്ക് ഒരു കിടിലൻ മറുപടിയുമായാണ് റോബിൻ എത്തിയിരിക്കുന്നത്. നിങ്ങളെന്നെ ഡീഗ്രെഡ് ചെയ്താൽ എനിക്ക് ഒരു തേങ്ങയും ഇല്ല എന്നെ ഡിഗ്രെഡ് ചെയ്യുന്നവരാണ് എന്റെ പി ആർ വർക്കേഴ്സ്.

suchithra robin bigg boss

ഞാനെപ്പോഴും കളി പറഞ്ഞിട്ട് മാത്രം കളിക്കുന്ന ആളാണ്. എന്നെ ഡീഗ്രേഡ് ചെയ്യുന്നവരാണ് എന്റെ യഥാർത്ഥ പി ആർ വർക്കേഴ്സ്.
നിങ്ങൾ എന്നെക്കുറിച്ച് ഒന്നും സംസാരിച്ചില്ലങ്കിൽ സോഷ്യൽ മീഡിയയിലെ എന്റെ ഇമേജ് താഴ്ന്നു പോകും. നിങ്ങൾ എപ്പോഴും എന്നെ ഡീഗ്രേഡ് ചെയ്തു കൊണ്ടിരിക്കു എങ്കിൽ മാത്രമേ നിങ്ങൾ എപ്പോഴും എന്നെ ഓൺ ആക്കി വയ്ക്കുകയുള്ളൂ ഞാൻ എപ്പോഴും പറഞ്ഞിട്ട് കളിക്കുന്ന ആളാണ്.

ഇങ്ങനെയാണ് റോബിൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ഒരു സ്റ്റാറ്റസിലൂടെയാണ് ഇങ്ങനെ ഒരു കുറിപ്പ് റോബിൻ അറിയിച്ചിരിക്കുന്നത്. സ്കൂളിലെത്തിയ റോബിന് അവരുടെ സ്കൂളിലെ അതിഥി ആണെന്ന് പോലും നോക്കാതെ കുട്ടികൾ ഇത്തരത്തിൽ അപമാനിച്ചത് വളരെ മോശമായിപ്പോയി എന്നാണ് സോഷ്യൽ മീഡിയയിൽ ഉള്ളവരും പറഞ്ഞു കൊണ്ടിരിക്കുന്നത്.

You might also like